അലിഫ് ഇന്‍റർനാഷണൽ സ്കൂൾ കായിക മേള സമാപിച്ചു
Monday, November 20, 2017 10:19 AM IST
റിയാദ്: അലിഫ് ഇന്‍റർനാഷണൽ സ്കൂൾ വാർഷിക കായിക മേളക്ക് പരിസമാപ്തി. ട്രാക്ക്, ഫീൽഡ് വിഭാഗങ്ങളിലായി നടന്ന വിവിധ മത്സരങ്ങളിൽ നാല് ഹൗസുകളിലായാണ് വിദ്യാർഥികൾ പങ്കെടുത്തത്.

ഏറ്റവും കൂടുതൽ പോയിന്‍റുകൾ കരസ്ഥമാക്കിയ ബീറ്റ (ഗേൾസ്) ഗാമ (ബോയ്സ്) ഹൗസുകൾ ഓവറോൾ ചാന്പ്യ·ാരായി. നൗഷാദ് (ഗാമ ഹൗസ് മാസ്റ്റർ) സബീഹ (ബീറ്റ ഹൗസ് മിസ്ട്രെസ്), അഫ്ലഹ് (ഗാമ ഹൗസ് ക്യാപ്റ്റൻ) ആയിഷ സാലിം (ബീറ്റ ഹൗസ് ക്യാപ്റ്റൻ) എന്നിവരെ സമാപന ചടങ്ങിൽ ആദരിച്ചു.

കായിക മേളയിൽ വിവിധയിനങ്ങളിൽ മുഹമ്മദ് റിജാസ്, ഫാത്തിമ ഫളീല, അബ്ദുറഹിമാൻ, നുനു ഫാത്തിമ, സാറ സൈദ്, മൻസൂർ എന്നിവർ വ്യക്തിഗത ചാന്പ്യ·ാരായി.

സമാപന സമ്മേളനം ഒറാക്കിൾ ഇന്‍റർനാഷണൽ റീജണൽ മാനേജർ മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്ത് ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ചെയർമാൻ ടി.പി അലികുഞ്ഞി മൗലവി, എക്സിക്യുട്ടീവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ, പ്രധാനാധ്യാപിക ഡോ.ഡൈസമ്മ ജേക്കബ്, കോഓർഡിനേറ്റർ പി. മേരി, സ്പോർട്സ് കോഓർഡിനേറ്റർ കെ. സുവീശ്എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ