ജിദ്ദ നവോദയ മക്ക ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി
Monday, November 20, 2017 10:17 AM IST
ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന നവോദയ സ്ഥാപക നേതാക്കളിൽ ഒരാളും ജിദ്ദ കേന്ദ്ര രക്ഷാധികാരി സമിതി അംഗവുമായ അബ്ദുറഹ്മാൻ വണ്ടൂരിന് നവോദയ മക്ക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

മുൻ ജനറൽ സെക്രട്ടറി, കൈരളി ടിവി റിപ്പോർട്ടർ, ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു അബ്ദുറഹ്മാൻ, ജീവകാരുണ്യ പ്രവർത്തന രംഗത്ത് ജിദ്ദയിലെ പ്രവാസി സമൂഹത്തിലെ നിറസാന്നിധ്യമായ അദ്ദേഹത്തിന്‍റെ പത്നി ജാസ്മിൻ, കുടുംബ വേദി നേതാവും സോഷ്യൽ മീഡിയയിലെ ഇടതുപക്ഷ സ്ത്രീ ശബ്ദവുമാണ്.
മക്ക നവോദയ ഏരിയ സെക്രട്ടറി അൻവർ ഖാലിദ് മൂപ്പൻ എറണാകുളം അബ്ദുറഹ്മാൻ വണ്ടൂരിനും മക്ക ഏരിയ പ്രസിഡന്‍റ് കോയമോൻ ജാസ്മിനും ഉപഹാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ മക്ക നവോദയ ഹജ്ജ് വോളന്‍റിയർ വിംഗിനെ പ്രതിനിധീകരിച്ച് നവോദയ ട്രഷറർ ബഷീർ നിലന്പൂർ മോമെന്േ‍റാ സമ്മാനിച്ചു.

നവോദയ ഏരിയ പ്രസിഡന്‍റ് കോയമോൻ പുതിയങ്ങാടി അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി ഷിഹാബുദ്ദീൻ കോഴിക്കോട്, ജീവ കാരുണ്യം കണ്‍വീനർ മുഹമ്മദ് മേലാറ്റൂർ ,കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് കോട്ടയ്ക്കൽ, മക്ക മീഡിയ കണ്‍വീനർ ഷാഹുൽഹമീദ് വടക്കുംഞ്ചേരി, ഏരിയ സെക്രട്ടറി അൻവർഖാലിദ്,ഏരിയ കമ്മിറ്റി അംഗം സൈദലവി പട്ടാന്പി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ