"ലോ വോൾട്ടേജിൽ ഒരു ബൾബ്’ പ്രകാശനം ചെയ്തു
Monday, November 20, 2017 10:15 AM IST
ജിദ്ദ: പ്രശസ്ത എഴുത്തുകാരൻ അബു ഇരിങ്ങാട്ടിരിയുടെ ഏറ്റവും പുതിയ പുസ്തകമായ "ലോ വോൾട്ടേജിൽ ഒരു ബൾബ്’ പ്രകാശനം ചെയ്തു. ഗ്രന്ഥപ്പുര ജിദ്ദ, ഷറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ വി. ഖാലിദിൽ നിന്നും ഹംസ മദാരി ആദ്യ പ്രതി ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ

പുരാവൃത്തങ്ങളും ഭ്രമകല്പനകളും വാമൊഴിക്കഥകളും ചേർന്ന് ചരിത്രവും യാഥാർഥ്യങ്ങളും അസാധാരണ മാനങ്ങൾ കൈവരിക്കുന്നതാണു അബുവിന്‍റെ രചനകളെന്നും ദേശത്തേയും ഭാഷയേയും കൃത്യമായി അടയാളപ്പെടുത്തുന്ന കൃതികളിൽ കിഴക്കൻ ഏറനാടൻ ഭാഷയുടെ ശക്തിയും സൗന്ദര്യവും മികവാർന്നു നിൽക്കുന്നുണ്ടെന്ന് പുസ്തകം പരിചയപ്പെടുത്തിയ കബീർ മുഹ്സിൻ കാളികാവ് അഭിപ്രായപ്പെട്ടു.

മതത്തിലെ പൗരോഹിത്യത്തോടും പണാധിപത്യത്തോടും കലഹിക്കുന്ന പല രചനകളിലും അടിച്ചമർത്തപ്പെടുന്ന സ്ത്രീകളുടെ നിലവിളികളും മുഴങ്ങുന്നു. തന്‍റെ ആത്മകഥാപരമായ അനുഭവങ്ങളും ദീപ്തമായ ഓർമ്മകളും സൗഹൃദത്തിന്‍റെ തെളിനീരും ലളിതസുന്ദരമായി വിവരിക്കുകയാണ് ലോ വോൾട്ടേജിൽ ഒരു ബൾബ് എന്ന കൃതിയിൽ കബീർ മുഹ്സിൻ പറഞ്ഞു.

കൊന്പൻ മൂസ്സ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രഫ. ഇസ്മായിൽ മരിതേരി, ബ്ലോഗർ ബഷീർ വള്ളിക്കുന്ന്, ഷരീഫ് സാഗർ, മിർസ ശരീഫ്, നസീർ വക്കുഞ്ഞു, സേതുമാധവൻ മൂത്തേടത്ത്, രേഷ്മ ബാവ മൂപ്പൻ, ഇസ്മായിൽ കല്ലായി, റജീന നൗഷാദ്, അബ്ദുള്ള മുക്കണ്ണി, മുഹമ്മദാലി കോട്ട ,ഷറഫുദ്ദീൻ കായംകുളം, റഹീം ഒതുക്കുങ്ങൽ, വി.കെ. ഷെഫി, ഷാജു അത്താണിക്കൽ, ഷരീഫ് കാവുങ്ങൽ എന്നിവർ സംസാരിച്ചു. അബു ഇരിങ്ങാട്ടിരി മറുപടി പ്രസംഗം നടത്തി. സലാം ഒളവട്ടൂർ അഷറഫ് മവൂർ, സാദത്,കൃഷ്ണ ചെമ്മാട് സമീർ ചെറുതുരുത്തി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ