ചാന്പ്യൻസ് സുവനീർ പ്രകാശനം ചെയ്തു
Saturday, November 18, 2017 10:58 AM IST
ദമാം: അൽ കോബാർ യുണൈറ്റഡ് എഫ്സിയുടെ ഒന്പതാം വാർഷികത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ചാന്പ്യൻസ് സുവനീർ പ്രകാശനം ചെയ്തു.

സൗദി അറേബ്യൻ സൊസൈറ്റി ഫോർ കൾചറൽ ആൻഡ് ആർട്സ് (സാസ്ക) ഓഡിറ്റോറിയത്തിലെ ആർട്ട് ഗാലറിയിൽ നടന്ന ചടങ്ങിൽ പ്രമുഖ അറബ് കവിയും നാടക സംസ്കാരിക പ്രവർത്തകനുമായ അഹ്മദ് അൽ മുല്ല ദമാം ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ ഡോ. ഇ.കെ. മുഹമ്മദ് ശാഫിക്ക് നൽകി പ്രകാശനം നിർവഹിച്ചു.

സാമൂഹിക, കലാകായിക രംഗങ്ങളിൽ ഇന്ത്യക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അഹ്മദ് അൽ മുല്ല , കൂടുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നിർവഹിക്കാൻ വരും കാലങ്ങളിൽ യുണൈറ്റഡ് ഫുട്ബോൾ ക്ലബിന് സാധിക്കട്ടെയെന്ന് ആശംസിച്ചു.

ബെന്യാമിൻ, സുകുമാർ കക്കാട്, പി.ജെ.ജെ ആന്‍റണി, കമാൽ വരദൂർ, ടി സാലിം തുടങ്ങി നാട്ടിലും പ്രവാസ ലോകത്തും പ്രശസ്തരായ എഴുത്തുകാരുടെ കാലിക പ്രസക്തമായ രചനകൾ കൊണ്ട് സന്പുഷ്ടമായ സുവനീർ പ്രവാസി സമൂഹത്തിന് ഗുണപരവും ദിശാബോധവും നൽകുന്ന സൃഷ്ടിയായി മാറട്ടെയെന്ന് ചടങ്ങിന് ആശംസകൾ നേർന്ന ഡോ. ഇ കെ മുഹമ്മദ് ശാഫി, മൻസൂർ പള്ളൂർ, ഡോ. അബ്ദുൾ സലാം, പി എം നജീബ്, റഷീദ് ഉമ്മർ, റഫീക് കൂട്ടിലങ്ങാടി, പവനൻ മൂലക്കിൽ, ആലികുട്ടി ഒളവട്ടൂർ എന്നിവർ അഭിപ്രായപ്പെട്ടു.

ക്ലബ് ചെയർമാൻ രാജു കെ, ലൂക്കാസ് അധ്യക്ഷത വഹിച്ചു. മുജീബ് കളത്തിൽ അവതാരകനായിരുന്നു. കഴിഞ്ഞ നാല് വർഷവും സുവനീറിന്‍റെ ചീഫ് എഡിറ്റർ പദവി വഹിച്ച അബ്ദുൽ അലി കളത്തിങ്ങലിന് അഹ്മദ് അൽ മുല്ല മെമെന്േ‍റാ സമ്മാനിച്ചു. അബ്ദുൽ അലി കളത്തിങ്ങൽ, യുഎഫ്സി പ്രസിഡന്‍റ് ശരീഫ് മാണൂർ എന്നിവർ പ്രസംഗിച്ചു. വർഗീസ് കൊന്നക്കോട്, ആൽബിൻ ജോസഫ്, അബ്ദുൽ മജീദ് കൊടുവള്ളി പ്രവിശ്യയിലെ വിവിധ ക്ലബ് പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. നൗഷാദ് അലനല്ലൂർ, ഷബീർ ആക്കോട്, ഫൈസൽ പാച്ചു, ഫൈസൽ വട്ടാറ, ഷിഹാസ്, ജാസിം, നസീം വാണിയന്പലം, ഫൈസൽ എടത്തനാട്ടുകര, തമീം മന്പാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം