അബുദാബിയിൽ മലയാളി ബാലിക പനി ബാധിച്ചു മരിച്ചു
Saturday, November 18, 2017 10:22 AM IST
അബുദാബി: അബുദാബിയിൽ മലയാളി ബാലിക പനി ബാധിച്ചു മരിച്ചു. മലപ്പുറം സ്വദേശിനിയായ അഞ്ചു വയസുകാരി റയീസയാണ് മരിച്ചത്. അബുദാബി മോഡൽ സ്കൂൾ കിന്‍റർ ഗാർഡൻ വിദ്യാർഥിയായിരുന്നു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

പിതാവ് റാഫി ബെനിയാസിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.