അ​ബു ഇ​രി​ങ്ങാ​ട്ടി​രി​യു​ടെ 'ലോ ​വോ​ൾ​ട്ടേ​ജി​ൽ ഒ​രു ബ​ൾ​ബ്' പ്ര​കാ​ശ​നം ശ​നി​യാ​ഴ്ച
Friday, November 17, 2017 11:27 AM IST
ജി​ദ്ദ: ദൃ​ഷ്ടാ​ന്ത​ങ്ങ​ൾ എ​ന്ന പ്ര​ശ​സ്ത നോ​വ​ലി​ലൂ​ടെ മ​ല​യാ​ള സാ​ഹി​ത്യ ലോ​ക​ത്ത് ത​ന്‍റെ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ജി​ദ്ദ​യു​ടെ പ്രി​യ എ​ഴു​ത്തു​കാ​ര​ൻ അ​ബു ഇ​രി​ങ്ങാ​ട്ടി​രി​യു​ടെ ഏ​റ്റ​വും പു​തി​യ പു​സ്ത​ക​മാ​യ '​ലോ വോ​ൾ​ട്ടേ​ജി​ൽ ഒ​രു ബ​ൾ​ബ് ' ​ന​വം​ബ​ർ 18നു ​രാ​ത്രി എ​ട്ടി​ന് ശ​റ​ഫി​യ്യ ല​ക്കി ദ​ർ​ബാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഗ്ര​ന്ഥ​പ്പു​ര ജി​ദ്ദ പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

സൈ​ക​തം ബു​ക്സ്പ്ര​സി​ദ്ധീ​ക​രി​ച്ച ഈ ​പു​സ്ത​ക​ത്തി​ൽ പ്ര​വാ​സം, അ​നു​ഭ​വം, ഓ​ർ​മ്മ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ത്തൊ​ൻ​പ​ത് ലേ​ഖ​ന​ങ്ങ​ളാ​ണു​ള്ള​ത്. അ​ബു ഇ​രി​ങ്ങാ​ട്ടി​രി​യു​ടെ പ​തി​നൊ​ന്നാ​മ​ത്തെ പു​സ്ത​ക​വും പ്ര​ഥ​മ ലേ​ഖ​ന സ​മാ​ഹാ​ര​വു​മാ​ണ് ലോ ​വോ​ൾ​ട്ടേ​ജി​ൽ ഒ​രു ബ​ൾ​ബ്.

പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ ജി​ദ്ദ​യി​ലെ സാ​ഹി​ത്യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കു​മെ​ന്ന് ഗ്ര​ന്ഥ​പ്പു​ര ഭാ​ര​വാ​ഹി​ക​ളാ​യ കൊ​ന്പ​ൻ മൂ​സ, ഷാ​ജു അ​ത്താ​ണി​ക്ക​ൽ, ഷെ​രീ​ഫ് കാ​വു​ങ്ങ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ