കെ​ഫാ​ക് സോ​ക്ക​ർ ലീ​ഗ്: കു​വൈ​ത്ത് കേ​ര​ളാ സ്റ്റാ​ർ, മ​ല​പ്പു​റം ബ്ര​ദേ​ഴ്സ് ടീ​മു​ക​ൾ​ക്ക് ജ​യം
Thursday, November 16, 2017 11:46 AM IST
കു​വൈ​ത്ത് സി​റ്റി: കെ​ഫാ​ക് സീ​സ​ണ്‍ ആ​റി​ലെ ഗ്രൂ​പ്പ് ബി​യി​ലെ സോ​ക്ക​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ കു​വൈ​ത്ത് കേ​ര​ളാ സ്റ്റാ​ർ, മ​ല​പ്പു​റം ബ്ര​ദേ​ഴ്സ് ടീ​മു​ക​ൾ വി​ജ​യി​ച്ച​പ്പോ​ൾ ബ്ലാ​സ്റ്റേ​ഴ്സ് കു​വൈ​ത്ത് അ​ൽ​ഫോ​സ് റൗ​ദ, ചാ​ന്പ്യ​ൻ​സ് എ​ഫ്സി ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ഴ്സ് ത​മ്മി​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് കു​വൈ​ത്ത് അ​ൽ​ഫോ​സ് റൗ​ദ മ​ത്സ​രം ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ളു​ക​ള​ടി​ച്ചു സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

ബ്ലാ​സ്റ്റേ​ഴ്സി​ന് വേ​ണ്ടി മ​ൻ​സൂ​റും അ​ൽ​ഫോ​സ് റൗ​ദ​ക്ക് വേ​ണ്ടി ജ​വാ​ദു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത് . ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് കു​വൈ​ത്ത് കേ​ര​ളാ സ്റ്റാ​ർ​സ് സി​യ​സ്കോ കു​വൈ​ത്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. കു​വൈ​ത്ത് കേ​ര​ളാ സ്റ്റാ​റ്റ​സി​ന് വേ​ണ്ടി അ​ൻ​സ​ണും, മു​ഹ​മ്മ​ദ് ഇ​ഷാ​ക്കു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത് . കു​വൈ​ത്ത് കേ​ര​ളാ സ്റ്റാ​റ്റ​സി​ന് വേ​ണ്ടി ആ​ൻ​സ​ണ്‍ ഇ​ര​ട്ട ഗോ​ൾ നേ​ടി . തു​ട​ർ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ചാ​ന്പ്യ​ൻ​സ് എ​ഫ്സി ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ഴ്സ് മ​ത്സ​രം ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ളു​ക​ള​ടി​ച്ചു സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ചാ​ന്പ്യ​ൻ​സി​ക്ക് വേ​ണ്ടി കി​ഷോ​റും. ഫ​ഹാ​ഹീ​ലി​നു വേ​ണ്ടി യൂ​നു​സു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്. തു​ല്യ ശ​ക്തി​ക​ൾ ത​മ്മി​ൽ ഏ​റ്റു മു​ട്ടി​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷി​യ​മാ​യ ഒ​രു ഗോ​ളി​ന് മ​ല​പ്പു​റം ബ്ര​ദേ​ഴ്സ് കേ​ര​ളാ ച​ല​ഞ്ചേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ബി​നാ​ണ് വി​ജ​യ ഗോ​ൾ നേ​ടി​യ​ത് .

മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ ബി​ഗ് ബോ​യ്സ് എ​ഫ്സി സി​എ​ഫ്സി സാ​ൽ​മി​യ​യെ​യും (2 - 0) ചാ​ന്പ്യ​ൻ​സ് എ​ഫ്സി മാ​ക് കു​വൈ​ത്തി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ (2 -1 ) കേ​ര​ളാ ച​ല​ഞ്ചേ​ഴ്സ് യ​ങ് ഷൂ​ട്ടേ​ർ​സ് (0 - 0 ) സ്പാ​ർ​ക്സ് എ​ഫ്സി ബ്ലാ​സ്റ്റേ​ഴ്സ് കു​വൈ​ത്ത് (0 - 0 ) മ​ത്സ​ര​ങ്ങ​ൾ സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. മാ​സ്റ്റേ​ഴ്സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ മാ​ൻ ഓ​ഫ് ഡി ​മാ​ച്ചാ​സാ​യി ല​തീ​ഷ് ബാ​ബു (യം​ഗ് ഷൂ​ട്ടേ​ർ​സ് ) സാം​സ​ണ്‍ (ബ്ലാ​സ്റ്റേ​ഴ്സ് കു​വൈ​ത്ത് ) അ​ബ്ദു​ൽ റ​ഷീ​ദ് (മാ​ക് കു​വൈ​ത്ത് ) ബ​ഷീ​ർ (ബി​ഗ് ബോ​യ്സ് ) എ​ന്നി​വ​രെ​യും സോ​ക്ക​ർ ലീ​ഗി​ൽ റം​ഷീ​ർ (അ​ൽ​ഫോ​സ് റൗ​ദ ) ആ​ൻ​സ​ണ്‍ (കു​വൈ​ത്ത് കേ​ര​ളാ സ്റ്റാ​ർ​സ് ) സു​ൽ​ഫി (ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ഴ്സ് ) ജി​തി​ൻ (മ​ല​പ്പു​റം ബ്ര​ദേ​ഴ്സ് ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ