ടെ​ക്സോ​ത്സ​വം വെ​ള്ളി​യാ​ഴ്ച
Thursday, November 16, 2017 11:38 AM IST
റി​യാ​ദ്: റി​യാ​ദി​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ടെ​ക്സ റി​യാ​ദി​ന്‍റെ മെ​ഗാ​ഷോ
'​ടെ​ക്സോ​ത്സ​വം' വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ എ​ക്സി​റ്റ് 18 ലു​ള്ള അ​ൽ മ​ർ​വ ഓ​ഡി​റ്റോ​റി​യ ത്തി​ൽ ന​ട​ക്കും. റി​യാ​ദി​ലെ പ്ര​ഗ​ത്ഭ​രാ​യ ക​ലാ​കാ​രന്മാ​രെ​യും ടെ​ക്സ അം​ഗ​ങ്ങ​ളേ​യും പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് നൗ​ഷാ​ദ് കി​ളി​മാ​നൂ​ർ കോ​ർ​ഡി​നേ​റ്റ് ചെ​യ്ത് അ​വ​ത​രി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നൃ​ത്ത, സം​ഗീ​ത, ഹാ​സ്യ​പ​രി​പാ​ടി​ക​ൾ​ക്ക് പു​റ​മെ മാ​യാ​ജാ​ല​പ്ര​ക​ട​ന​വും അ​ര​ങ്ങേ​റും.

മെ​ഗാ​ഷോ​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സാം​സ്കാ​രി​ക ച​ട​ങ്ങി​ൽ ് മാ​ധ്യ​മം ദി​ന​പ​ത്ര​ത്തി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ലേ​ഖ​ക​ൻ എം. ​റ​ഫീ​ക്കി​ന് ഈ ​വ​ർ​ഷ​ത്തെ ടെ​ക്സ മാ​ധ്യ​മ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് ടെ​ക്സ പ്ര​സി​ഡ​ന്‍റ് നി​സാ​ർ ക​ല്ല​റ, ജ​ന. സെ​ക്ര​ട്ട​റി സു​രേ​ഷ് പാ​ലോ​ട്, ട്ര​ഷ​റ​ർ പ്ര​കാ​ശ് വാ​മ​ന​പു​രം എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ഇ​റ​ക്കി​യ വാ​ർ ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ