അ​ൽ​മാ​സ് കു​വൈ​ത്ത് മെ​ഗാ ഇ​വ​ന്‍റ് ന​വം​ബ​ർ 17ന്
Wednesday, November 15, 2017 11:53 AM IST
കു​വൈ​ത്ത്: അ​ലും​നി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ളേ​ജ് ഉ​ഴ​വൂ​ർ കു​വൈ​ത്ത് ചാ​പ്റ്റ​ർ (അ​ൽ​മാ​സ് കു​വൈ​ത്ത്) ന്‍റെ 2017 ലെ ​മെ​ഗാ ഇ​വ​ന്‍റ് ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​വം​ബ​ർ 17 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ളേ​ജ് ഉ​ഴ​വൂ​ർ റി​ട്ട. പ്രി​ൻ​സി​പ്പാ​ൾ പ്രൊ​ഫ. ഫ്രാ​ൻ​സി​സ് സി​റി​യ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും.

നി​ര​വ​ധി നാ​ട​ൻ പാ​ട്ടു​ക​ൾ ര​ചി​ക്കു​ക​യും, ആ​ല​പി​ക്കു​ക​യും ചെ​യ്ത ചെ​ന്താ​മ​ര മ​ണി​ത്താ​മ​ര​യാ​യി കു​വൈ​ത്തി​ൽ അ​ൽ​മാ​സി​ന്‍റെ വേ​ദി​യി​ലേ​ക്ക് ന​വം​ബ​ർ 17നു ​എ​ത്തു​ന്നു. കൂ​ടാ​തെ വ​യ​ലി​ൻ കൊ​ണ്ട് മാ​സ്മ​രി​ക​ത തീ​ർ​ക്കു​ന്ന യു​വ​പ്ര​തി​ഭ ശ​ബ​രീ​ഷ് പ്ര​ഭാ​ക​രോ​ടൊ​പ്പം കീ ​ബോ​ർ​ഡി​സ്റ്റാ​യ സു​മേ​ഷ് ആ​ന​ന്തും അ​ൽ​മാ​സി​ന്‍റെ വേ​ദി​ക​ളെ പു​ള​ക​മ​ണി​യ്ക്കാ​ൻ എ​ത്തു​ന്നു.

കു​വൈ​ത്തി​ൽ നി​ന്നു​ള്ള എ​വ​ർ​ഗ്രീ​ൻ പ്ര​തി​ഭ​ക​ൾ അ​രു​ണ്‍ നാ​യ​രും, സി​ജി​താ രാ​ജേ​ഷും മൃ​ത​ങ്ക​വും, വീ​ണ​യാ​യും ഒ​രു​മി​ച്ചു സം​വ​ദി​ക്കു​ന്നു. കൂ​ടാ​തെ കൊ​ച്ചു ക​ലാ​കാ​ര​ൻ​മാ​രു​ടെ പ്ര​തി​ഭാ വൈ​ഭ​വും കൂ​ടി അ​ൽ​മാ​സ് 2017ന്‍റെ വേ​ദി​ക​ളെ പു​ള​ക​മ​ണി​യ്ക്കു​ന്ന അ​വ​സ​ര​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ഈ ​ക​ലാ​വി​രു​ന്ന് ആ​സ്വ​ദി​ക്കു​വാ​ൻ കു​വൈ​ത്തി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളു​ടെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി അ​ൽ​മാ​സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.