അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ വി​ള​വെ​ടു​പ്പു​ത്സ​വം വെ​ള്ളി​യാ​ഴ്ച
Tuesday, November 14, 2017 12:12 PM IST
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ വി​ള​വെ​ടു​പ്പു​ത്സ​വം ന​വം​ബ​ർ .17നു ​വെ​ള്ളി​യാ​ഴ്ച മു​സ്സ​ഫ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും . രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബ്ബാ​ന ശു​ശ്രൂ​ഷ​യി​ൽ വി​ശ്വാ​സി​ക​ൾ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ വി​ഭ​വ​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കും.

വൈ​കി​ട്ട് ന​ട​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ വി​ളം​ബ​ര​യാ​ത്ര​യോ​ടെ​യാ​ണ് വി​ള​വെ​ടു​പ്പു​ത്സ​വ​ത്തി​നു ആ​രം​ഭം കു​റി​ക്കു​ക. വി​ളം​ബ​ര യാ​ത്ര​യി​ൽ യു​എ​ഇ 2017 'ദാ​ന വ​ർ​ഷ​മാ​യി' പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ഫ്ളോ​ട്ട്, വി​വി​ധ നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ, മ​ഹാ​ത്മാ​ഗാ​ന്ധി​യും, മ​ദ​ർ തെ​രേ​സ​യും ഉ​ൾ​പ്പെ​ടെ ഭാ​ര​ത​ത്തി​ലെ ആ​ദ​ര​ണീ​യ​രാ​യ വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ വേ​ഷ​ധാ​രി​ക​ൾ, ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ​യു​ണ്ടാ​കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ബാ​ബു പി. ​കു​ല​ത്താ​ക്ക​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഹ​വി​കാ​രി റ​വ. ബി​ജു സി.​പി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വ​ർ​ഗീ​സ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് വി​ള​വെ​ടു​പ്പു​ത്സ​വ​ന​ഗ​രി​യി​ലെ വി​ൽ​പ്പ​ന​ശാ​ല​ക​ൾ​ക്കു തു​ട​ക്ക​മാ​കും.

കേ​ര​ള​ത്തി​ലെ ഒ​രു ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​യ്യാ​റാ​ക്കു​ന്ന ഉ​ത്സ​വ​ന​ഗ​രി​യി​ൽ അ​ൻ​പ​തോ​ളം വി​ൽ​പ്പ​ന​ശാ​ല​ക​ളാ​കും തു​റ​ക്കു​ക. അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം ഒ​രു​ക്കു​ന്ന ത​നി നാ​ട​ൻ ത​ട്ടു​ക​ട മു​ത​ൽ ഇ​രു​പ​തു ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളി​ൽ ത​ത്സ​മ​യം പാ​ച​കം ചെ​യ്തു ചൂ​ടോ​ടെ ഭ​ക്ഷ​ണം വി​ള​ന്പും. വി​വി​ധ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, ആ​തു​രാ​ല​യ​ങ്ങ​ൾ , നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, അ​ല​ങ്കാ​ര​ച്ചെ​ടി​ക​ൾ എ​ന്നി​വ​യു​ടെ കൗ​ണ്ട​റു​ക​ൾ, ക്രി​സ്മ​സ് വി​പ​ണി, വി​നോ​ദ​മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 20 സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന ഭാ​ഗ്യ​ന​റു​ക്കെ​ടു​പ്പു​ക​ളും അ​മേ​രി​ക്ക​ൻ ലേ​ല​വും ഏ​റെ ശ്ര​ദ്ധേ​യ​മാ​കും . വി​വി​ധ ബാ​ൻ​ഡു​ക​ൾ ന​യി​ക്കു​ന്ന സം​ഗീ​ത​സ​ന്ധ്യ, ബൈ​ബി​ൾ നാ​ട​കം, നൃ​ത്ത​രൂ​പ​ങ്ങ​ൾ തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട് .

ഹാ​ർ​വെ​സ്റ് ഫെ​സ്റ്റി​വ​ൽ ന​ട​ത്തു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​ന​മാ​ണ് ഇ​ട​വ​ക​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​നി​യോ​ഗി​ക്കു​ന്ന​തെ​ന്ന് വി​കാ​രി റ​വ. ബാ​ബു പി. ​കു​ല​ത്താ​ക്ക​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വ​ർ​ഗീ​സ് തോ​മ​സ്, ക​ണ്‍​വീ​ന​റ·ാ​രാ​യ മാ​ത്യു എ​ബ്ര​ഹാം, ടി​നോ മാ​ത്യു, പി.​ജി ജോ​യി​ച്ച​ൻ, ടി.​എം മാ​ത്യു, ദാ​നി​യേ​ൽ കെ.​പി , ജോ​സ് കു​രി​കേ​ശു, നി​ഖി ജേ​ക്ക​ബ്, മി​റാ​ജ് വ​ർ​ക്കി, സാം ​കെ. കു​ര്യ​ൻ, ചാ​ൾ​സ് ജി ​വ​ർ​ഗീ​സ്, ഷെ​റി​ൻ തെ​ക്കേ​മ​ല, ബോ​ബി ഉ​മ്മ​ൻ, റോ​ജി​ൻ വ​ർ​ഗീ​സ്, മ​നോ​ജ് ആ​ർ, തോ​മ​സ് മ​ത്താ​യി, മാ​ത്യൂ​സ് പി ​ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത് . അ​യ്യാ​യി​ര​ത്തി​ലേ​റെ വ​രു​ന്ന ഇ​ട​വ​ക വി​ശ്വാ​സി​ക​ൾ ഉ​ൾ​പ്പ​ടെ പ​തി​നാ​യി​ര​ത്തോ​ളം പേ​ർ വി​ള​വെ​ടു​പ്പു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

റി​പ്പോ​ർ​ട്ട്: അ​നി​ൽ അ​ബു​ദാ​ബി