ഷാ​ർ​ജ ജ​യി​ലു​ക​ളി​ൽ ക​ഴി​ഞ്ഞ 149 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ചു
Tuesday, September 26, 2017 10:36 AM IST
തി​രു​വ​ന​ന്ത​പു​രം: ഷാ​ർ​ജ​യി​ൽ മൂ​ന്നു​വ​ർ​ഷം ത​ട​വു​ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ മ​ല​യാ​ളി​ക​ളെ മോ​ചി​പ്പി​ച്ചു. ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ഷേ​ക്ക് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ഖാ​സി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

ചെ​ക്ക് കേ​സു​ക​ളി​ലും സി​വി​ൽ കേ​സു​ക​ളി​ലും​പെ​ട്ടു മൂ​ന്നു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഷാ​ർ​ജ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന, ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​രെ​യാ​ണു മോ​ചി​പ്പി​ച്ച​ത്. മ​ല​യാ​ളി​ക​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ കേ​ര​ളീ​യ​ർ മാ​ത്ര​മ​ല്ല, ഗു​രു​ത​ര ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പെ​ടാ​ത്ത മു​ഴു​വ​ൻ വി​ദേ​ശി​യ​രേ​യും ജ​യി​ലു​ക​ളി​ൽ​നി​ന്നു മോ​ചി​പ്പി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഡി-​ലി​റ്റ് ബി​രു​ദം സ്വീ​ക​രി​ച്ചു​കൊ​ണ്ട് പ്ര​ഖ്യാ​പി​ച്ചു.

പൊ​തു​മാ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 149 ഇ​ന്ത്യ​ക്കാ​ർ മോ​ചി​ത​രാ​കും. ഇ​വ​ർ​ക്കു ഷാ​ർ​ജ​യി​ൽ​ത​ന്നെ ജോ​ലി ത​ര​പ്പെ​ടു​ത്തി ന​ൽ​കു​മെ​ന്നും ഷേ​ക്ക് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ഖാ​സി പ​റ​ഞ്ഞു.