ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി കേരളത്തിൽ
Sunday, September 24, 2017 7:56 AM IST
തി​രു​വ​ന​ന്ത​പു​രം: ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ഡോ. ​ഷേ​ക്ക് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി കേ​ര​ള​ത്തി​ലെ​ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ടി. ജലീല്‍ എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.

അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് ​​ഷേ​ക്ക് സു​ൽ​ത്താ​ൻ എത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാ​ജ്ഭ​വ​നി​ലെ​ത്തു​ന്ന സു​ല്‍ത്താ​ന്‍ ഗ​വ​ര്‍ണ​ർ പി. ​സ​ദാ​ശി​വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. അ​തി​നുശേ​ഷം മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രു​മാ​യും അദ്ദേഹം കൂടിക്കാഴ്ച നടത്തും.