വഞ്ചിപ്പാട്ടിന്‍റെ ആവേശം നിറച്ച് കോഴഞ്ചേരി കോളേജ് അലുംമ്നിയുടെ ഓണാഘോഷം
Sunday, September 24, 2017 3:14 AM IST
അബുദാബി : കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലുംമ്നി അബുദാബി ചാപ്റ്റർ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു . മുൻ പ്രിൻസിപ്പൽ പ്രഫ : ജോർജ് എബ്രഹാം ഉത്ഘാടനകർമ്മം നിർവഹിച്ചു . പ്രസിഡന്‍റ് ടി.എം മാത്യു അദ്ധ്യക്ഷത വഹിച്ചു . മാർത്തോമാ ഇടവക വികാരി റവ .ബാബു പി കുലത്താക്കൽ ,സഹ വികാരി റവ ബിജു സി പി ,റവ.ഡോ.ജേക്കബ് ജോർജ് , അലുംമ്നി സെക്രട്ടറി അനിൽ സി ഇടിക്കുള, വി.ജെ.തോമസ്, സെബി സി എബ്രഹാം എന്നിവർ പ്രസംഗിച്ചു.

എൻഎംസി കോർപറേറ്റ് എക്സലൻസ് വൈസ് പ്രസിഡന്‍റ് സീമ ഷെട്ടി സമ്മാനദാനം നിർവഹിച്ചു. പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ ആറ·ുള വഞ്ചിപ്പാട്ട് ഏറെ ശ്രദ്ധേയമായി ,തിരുവാതിര ,ചെണ്ടമേളം, ഓണസദ്യ എന്നിവയും ഒരുക്കിയിരുന്നു.

റിപ്പോർട്ട്: അനിൽ അബുദാബി