ബഹറിൻ ലാൽ കെയെഴ്സ് ഓണം ബക്രീദ് ആഘോഷിച്ചു
Saturday, September 23, 2017 5:02 AM IST
മനാമ: ബഹറിൻ ലാൽ കെയെഴ്സ് അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി ടൂബ്ലി അബുസമി സ്വിമ്മിംഗ് പൂളിൽ ഓണം ബക്രീദ് ആഘോഷം സംഘടിപ്പിച്ചു. രാവിലെ 10 മുതൽ ആരംഭിച്ച ആഘോഷ പരിപാടികൾ പ്രസിഡന്‍റ് ജഗത് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

മുതിർന്നവർക്കും കുട്ടികൾക്കുമായി നിരവധി നാടൻ കലാ കായിക മത്സരങ്ങൾ അരങ്ങേറി. ഉച്ചയ്ക്ക് ഓണസദ്യയ്ക്ക് ശേഷം കായിക മത്സരങ്ങൾ അരങ്ങേറി. നാലു ടീമുകൾ മത്സരിച്ച വടം വലി മത്സരത്തിൽ ഗുധേബിയ ഏരിയ വിജയിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനദാനത്തോടെ പരിപാടികൾ അവസാനിച്ചു.

സെക്രട്ടറി ഫൈസൽ എഫ്എം, ട്രഷറർ ഷൈജു എന്നിവർ പ്രസംഗിച്ചു. ആഘോഷ പരിപാടികൾക്ക് ഗോപേഷ്, ജസ്റ്റിൻ, മണിക്കുട്ടൻ, നവീൻ, സുബിൻ, നന്ദൻ എന്നിവർ നേതൃത്വം നൽകി. അരുണ്‍ തൈക്കാട്ടിൽ, ടിറ്റോ, വൈശാഖ്, ഷാൻ, ആൽബിൻ, അനു ഏബ്രഹാം, രഞ്ജിത് ലാൽ, ബിനീഷ്, മനോജ്, അരുണ്‍ നെയ്യാർ, കിരീടം ഉണ്ണി എന്നിവർ നിയന്ത്രിച്ചു.