കെ​ക​ഐം​എ 88 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്തു
Friday, September 22, 2017 9:28 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ്ലിം അ​സോ​സി​യേ​ഷ​ൻ (കെ​ക​ഐം​എ) സ​മീ​പ​കാ​ല​ത്ത് മ​രി​ച്ച അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്തു. പ​ത്ത് അം​ഗ​ങ്ങ​ളു​ട കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​ന്നാം​ഘ​ട്ട സ​ഹാ​യ​മാ​യി ഏ​ഴു ല​ക്ഷം രൂ​പ വീ​ത​വും നേ​ര​ത്തേ മ​രി​ച്ച 16 കു​ടും​ബ​ങ്ങ​ൾ​ക്ക് 18 ല​ക്ഷം രൂ​പ​യു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. കെ​ക​ഐം​എ അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച 122 പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഏ​ഴ​ര കോ​ടി​യോ​ളം രൂ​പ സം​ഘ​ട​ന​യു​ടെ കു​ടും​ബ സ​ഹാ​യ നി​ധി​യി​ൽ​നി​ന്ന് ഇ​തി​ന​കം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ മ​ക്ക​ളു​ടെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സ ചെ​ല​വും സം​ഘ​ട​ന വ​ഹി​ക്കു​ന്നു.

കോ​ഴി​ക്കോ​ട് കിം​ഗ് ഫോ​ർ​ട്ട് ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​ഹാ​യ വി​ത​ര​ണ ച​ട​ങ്ങി​ൽ കോ​ഴി​ക്കോ​ട് വ​ലി​യ ഖാ​ദി മു​ഹ​മ്മ​ദ് ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ കു​ടും​ബ​ക്ഷേ​മ നി​ധി വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​ച​ക​ൻ പ​റ​ഞ്ഞ​തി​ൽ ഏ​റ്റ​വും മ​ഹ​ത്താ​യ അ​നാ​ഥ​ അ​ഗ​തി സം​ര​ക്ഷ​ണ​മെ​ന്ന ക​ട​മ​യാ​ണ് കെ​ക​ഐം​എ നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു.

കെ​ക​ഐം​എ മു​ഖ്യ ര​ക്ഷാ​ധി​കാ​രി കെ. ​സി​ദ്ദീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​യു​ഡ​ബ്ല്യൂ​ജെ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ക​മാ​ൽ വ​ര​ദൂ​ർ, പി.​കെ. മാ​നു മു​സ്ലി​യാ​ർ, മ​ഹ്മൂ​ൻ ഹു​ദ​വി, അ​പ്സ​ര മ​ഹ്മൂ​ദ് എ​ന്നി​വ​ർ മ​റ്റു കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള കു​ടും​ബ​ക്ഷേ​മ നി​ധി വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു. കെ​ക​ഐം​എ പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ഇ.​കെ. അ​ബ്ദു​ല്ല, കെ.​കെ. സു​ബൈ​ർ ഹാ​ജി,കെ.​സി. ഗ​ഫൂ​ർ, സം​സം റ​ഷീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ൻ​റ് എ.​പി. അ​ബ്ദു​ൽ സ​ലാം സ്വാ​ഗ​ത​വും യു.​എ. ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു. പൊ​തു സ​മൂ​ഹ​ത്തി​നാ​യി 13 സൗ​ജ​ന്യ ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ങ്ങ​ൾ, കു​ടി​വെ​ള്ള പ​ദ്ധ​തി, സ്കോ​ള​ർ​ഷി​പ്, പാ​ർ​പ്പി​ട പ​ദ്ധ​തി, ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യും കെ.​കെ.​എം.​എ ന​ട​ത്തി​വ​രു​ന്ന​താ​യി ഇ​ബ്രാ​ഹിം കു​ന്നി​ൽ വി​ശ​ദീ​ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ