മ​ന്ത്രി​ക്ക് മു​ന്നി​ൽ സ​ങ്ക​ട​ക​ട​ലു​മാ​യി തൊ​ഴി​ലാ​ളി​ക​ൾ
Wednesday, September 20, 2017 9:58 AM IST
കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തി​ൽ ഹൃ​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​യെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ. അ​ക്ബ​റി​നെ പ​രി​വേ​ദ​ന​വു​മാ​യി എം​ബ​സി​യി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ സ്വീ​ക​രി​ച്ചു. മാ​സ​ങ്ങ​ളാ​യി വേ​ത​നം ല​ഭി​ക്കാ​തെ​യും യാ​ത്രാ രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ടും ദു​രി​ത ജീ​വി​തം ന​യി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ മ​ന്ത്രി​യെ​ത്തു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ന്പു​ത​ന്നെ എം​ബ​സി അ​ങ്ക​ണ​ത്തി​ലെ​ത്തി​യി​രു​ന്നു.

ഖ​റാ​ഫി നാ​ഷ​ന​ൽ, കെ​സി​സി​ഇ​സി എ​ന്നീ ക​ന്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 200ലേ​റെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ത​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ വി​വ​രി​ച്ച​ത്. മാ​സ​ങ്ങ​ളാ​യി ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​രെ പ്ര​യാ​സ​ങ്ങ​ൾ ബോ​ധി​പ്പി​ച്ചി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​കു​ന്നി​ല്ല​ന്നും എ​ത്ര​യും വേ​ഗം ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​വാ​നു​ള്ള ശ​ന്പ​ളം കി​ട്ടു​വാ​നും തി​രി​കെ നാ​ട്ടി​ലേ​ക്ക് പോ​കു​വാ​നു​ള്ള സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

വൈ​കീ​ട്ട് എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നി​രി​ക്കേ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ തൊ​ഴി​ലാ​ളി​ക​ളെ അ​നു​ന​യി​പ്പി​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലി​രു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​ർ ത​യാ​റാ​യി​ല്ല. മ​ന്ത്രി എം​ബ​സി വ​ള​പ്പി​ൽ പ്ര​വേ​ശി​ച്ച ഉ​ട​നെ തൊ​ഴി​ലാ​ളി​ക​ൾ ചു​റ്റും കൂ​ടി പ​രാ​തി പ​റ​യാ​ൻ തു​ട​ങ്ങി. തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ലാ​തി​ക​ളെ​ല്ലാം മ​ന്ത്രി ശ്ര​ദ്ധി​ച്ചു​കേ​ട്ടു. അ​ജ​ണ്ട​യി​ലി​ല്ലെ​ങ്കി​ലും ബു​ധ​നാ​ഴ്ച തു​ട​ങ്ങു​ന്ന ഇ​ന്ത്യാ കു​വൈ​ത്ത് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്ന് എം.​ജെ. അ​ക്ബ​ർ തൊ​ഴി​ലാ​ളി​ക​ളോ​ട് പ​റ​ഞ്ഞു. പ്ര​ശ്ന​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കും. കു​വൈ​ത്തി​ക​ൾ സൗ​ഹൃ​ദ​മു​ള്ള​വ​രും ഇ​ന്ത്യ​ക്കാ​രു​മാ​യി മി​ക​ച്ച ബ​ന്ധ​മു​ള്ള​വ​രു​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ