കു​വൈ​ത്ത് കെഎം​സി​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം: ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി
Monday, September 18, 2017 10:30 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎംസി​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി. പ്ര​സ്താ​വി​ച്ചു. കു​വൈ​ത്ത് കെഎം​സി​സി​യു​ടെ നാ​ൽ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ വി​വി​ധ സി.​എ​ച്ച്. സെ​ന്‍റ​റു​ക​ൾ​ക്കാ​യി കു​വൈ​ത്ത് കെഎംസി​സി സി.​എ​ച്ച്.​സെ​ന്‍റ​ർ വിം​ഗ് സ​മാ​ഹ​രി​ച്ച ഫ​ണ്ടി​ന്‍റെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​റി​നു​ള്ള വി​ഹി​തം സ്വീ​ക​രി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ.​ടി.

കു​വൈ​ത്ത് കെഎംസി​സി നേ​ഷ​ണ​ൽ ക​മ്മ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റും സി.​എ​ച്ച്.​സെ​ന്‍റ​ർ വിം​ഗ് ചെ​യ​ർ​മാ​നു​മാ​യ മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. മു​സ്ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​സി.​അ​ബൂ​ബ​ക്ക​ർ, യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ.​സു​ബൈ​ർ, ജി​ല്ലാ യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് സാ​ജി​ദ്, ജി​ല്ലാ യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സ്, ദു​ബാ​യ് കെഎംസി​സി പ്ര​സി​ഡ​ണ്ട് അ​ൻ​വ​ർ ന​ഹ, ജി​ല്ലാ എം.​എ​സ്.​എ​ഫ്.​പ്ര​സി​ഡ​ണ്ട് എ.​പി.​സ​മ​ദ്, കോ​ഴി​ക്കോ​ട് നോ​ർ​ത്ത് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ, കു​വൈ​ത്ത് ക​ഐം​സി​സി. നേ​താ​ക്ക​ളാ​യ ഷാ​ന​വാ​സ് കാ​പ്പാ​ട്, മ​ൻ​സൂ​ർ ഫൈ​സി, റ​സാ​ഖ് കു​ന്നു​മ്മ​ക്ക​ര, സ​ക്കീ​ർ ഹു​സൈ​ൻ പ​ന്നി​യ​ങ്ക​ര, അ​ഷ്ര​ഫ് മ​ണ്ണാ​ർ​ക്കാ​ട്, സം​ബ​ന്ധി​ച്ചു. കു​വൈ​ത്ത് കെഎംസിസിനേ​ഷ​ണ​ൽ ക​മ്മ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ സ്വാ​ഗ​ത​വും മ​ഹ്ബൂ​ല ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഡോ.​മു​ഹ​മ്മ​ദ് അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ