തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം
Monday, September 18, 2017 9:34 AM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ തൃ​ശൂ​ർ നി​വാ​സി​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രു​വാ​നും ഒ​ത്തൊ​രു​മ​യോ​ടെ മു​ന്നോ​ട്ടു പോ​കാ​നു​മു​ള്ള ഉ​ദ്ദേ​ശ ല​ക്ഷ്യ​ത്തോ​ടെ തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (TRASSK) അ​ബ്ബാ​സി​യ , ജ​ഹ്റ, ഫ​ർ​വാ​നി​യ എ​ന്നീ ഏ​രി​യ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 15 വെ​ള്ളി​യാ​ഴ്ച ഭ​വ​ൻ​സ് സ്മാ​ർ​ട്ട് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. തൃ​ശൂ​രി​ന്‍റെ ത​ന​താ​യ ശൈ​ലി​യി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ പു​ലി​ക​ളി​യും, പൂ​ക്ക​ള​വും , തി​രു​വാ​തി​ര​ക​ളി​യും ഒ​ക്കെ​യാ​യി വി​വി​ധ​ക​ലാ​പ​രി​പാ​ടി​ക​ൾ കൊ​ണ്ട് വ​ർ​ണ വി​സ്മ​യം ത​ന്നെ തീ​ർ​ത്തു.

സാം​സ്കാ​രി​ക​സ​മ്മേ​ള​നം അ​ബ്ബാ​സി​യ ഏ​രി​യ ക​ണ്‍​വീ​ന​ർ ഹേ​മ​ച​ന്ദ്ര​ൻ പി.​ആ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ട്രാ​സ്ക് പ്ര​സി​ഡ​ന്‍റ് ജീ​വ്സ് എ​രി​ഞ്ഞേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും ചെ​യ്തു. പ്ര​സ്തു​ത യോ​ഗ​ത്തി​ൽ ഫ​ർ​വാ​നി​യ ഏ​രി​യ ക​ണ്‍​വീ​ന​ർ പൗ​ലോ​സ് വി.​ഡി സ്വാ​ഗ​തം ആ​ശം​സി​ച്ചു തു​ട​ർ​ന്ന് ഏ​രി​യ ക​ണ്‍​വീ​ന​ർ​മാ​രാ​യ ജ​ഗ​ദം​ബ​ര​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജോ സ​ണ്ണി, ട്ര​ഷ​റ​ർ ആ​ന്േ‍​റാ ചി​റ​യ​ത്ത്, വ​നി​താ വേ​ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ശാ​ന്തി വേ​ണു​ഗോ​പാ​ൽ, ക​ളി​ക്ക​ളം കോ​ഓ​ർ​ഡി​നേ​റ്റ​ർ കു​മാ​രി, ന​ന്ദ​ന സ​ന്തോ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ ക​ലാ​പ​രി​പാ​ടി​കൊ​ൽ​ക്കൊ​പ്പം വി​ഭ​വ​സ​മൃ​ദ​മാ​യ ഓ​ണ​സ​ദ്യ എ​ല്ലാ​വ​രു​ടെ​യും മ​ന​സ് നി​റ​യി​ച്ചു. വൈ​കി​ട്ടു 5.30 യോ​ടെ മ​റ്റൊ​രു ഓ​ണ​ത്തി​ന്‍റെ നി​റ​യോ​ർ​മ​ക​ളു​മാ​യി ഓ​ണാ​ഘോ​ഷ​ത്തി​ന് കൊ​ടി​യി​റ​ങ്ങി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ