കേളി കുടുംബവേദി മർഗ്ഗബ് യുണിറ്റ് രൂപീകരിച്ചു
Monday, July 24, 2017 6:58 AM IST
റിയാദ്: കേളി കലാ സാംസ്കാരികവേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ യുണിറ്റ് ബത്ത ഏരിയയിലെ മർഗ്ഗബിൽ രൂപീകരിച്ചു. കേളി ബത്ത ഏരിയ പരിധിയിലുള്ള കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് കേളി ബത്ത ഏരിയ രക്ഷാധികാരി കമ്മിറ്റിക്കു കീഴിൽ കേളി കുടുംബവേദി മർഗ്ഗബ് യുണിററ്് നിലവിൽ വന്നത്.

കേളി ബത്ത ഏരിയ സെക്രട്ടറി പ്രഭാകരൻ അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച യുണിറ്റ് രൂപീകരണ യോഗത്തിൽ കേളി സെക്രട്ടറി റഷീദ് മേലേതിൽ യുണിറ്റ് ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ അനിൽ അറക്കൽ അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ കുഞ്ഞിരാമൻ മയ്യിൽ, ബിപി രാജീവൻ, കുടുംബവേദി ആക്ടിംഗ് സെക്രട്ടറി മാജിദ ഷാജഹാൻ, പ്രസിഡന്‍റ് സുരേഷ് ചന്ദ്രൻ, ജോ: സെക്രട്ടറി സന്ധ്യപുഷ്പരാജ്, കുടുംബവേദി കേന്ദ്ര കമ്മിററി അംഗങ്ങളായ പ്രിയ വിനോദ്, ഷൈനി അനിൽ, സീബ അനിരുദ്ധൻ എന്നിവർ സംസാരിച്ചു. സജീന സിജിൻ് (പ്രസിഡന്‍റ്), നസീമ ഷംസീർ (വൈസ് പ്രസിഡന്‍റ്), പ്രിയ വിനോദ് (സെക്രട്ടറി), ജിജിത രജീഷ് (ജോ: സെക്രട്ടറി), ഷൈനി അനിൽ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 11 അംഗ നിർവ്വാഹക സമിതിയെയും യോഗം തെരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി കമ്മിററി കണ്‍വീനർ ശിവദാസൻ സ്വാഗതവും നിയുക്ത യുണിററ് സെക്രട്ടറി പ്രിയ വിനോദ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ