മതം സ്വാർത്ഥ താൽപര്യത്തിനും രാഷ്ട്രീയ ലാഭത്തിനും ഉപയോഗിക്കുന്നത് തീവ്രവാദം: എം. സ്വരാജ് എംഎൽഎ
Monday, July 24, 2017 6:53 AM IST
ജിദ്ദ: സ്വാർത്ഥവ്യക്തിപരവും രാഷ്ട്രീയ ലാഭത്തിനും വേണ്ടി മതങ്ങളെ ഉപയോഗിക്ക തിനെ തീവ്രവാദം എന്നാണ് മലയാള നിഘണ്ഡു വിവക്ഷിക്കുന്നതെന്ന് എം സ്വരാജ് എംഎൽഎ. സമീക്ഷ സാഹിത്യ വേദി ജിദ്ദ പി ജി സ്മാരക പ്രതിമാസ വായനയുടെ നാലാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ച അവസരത്തിൽ വിശദീകരിച്ചു.

തീവ്രവാദികൾക്ക് മതമില്ലെന്നും ഒരു വിശ്വാസിക്ക് ഒരിക്കലും ഒരു തീവ്രവാദിയാകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായ ലാഭത്തിന് വേണ്ടി ലക്ഷണമൊത്ത അവിശ്വാസിയായിരുന്ന മുഹമ്മദലി ജിന്ന അദ്ദേഹംസൃഷ്ടിച്ച മതരാഷ്ട്ര നിർമതിയുടെ തിക്തഫലങ്ങളിലേക്ക് വെളിച്ചം വീശി വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കാലം ആവിശ്യപ്പെടുന്ന പഠനവും മനസ്സും വായനയിലൂടെ സ്വയം നവീകരിക്കാനും തദ്വാരം അന്യനിലേക്ക് അതിരുകളില്ലാതെ വളരാനും പശ്ചാത്തലമൊരുക്കുന്ന പിജി. സമാരക വായനയുടെ നിരന്തര പരിശ്രമത്തെ അദ്ദേഹം പ്രശംസിച്ചു. കിസ്മത്ത് മന്പാട് സ്വാഗതം പറഞ്ഞ സദസിൽ ഗോപി നെടുങ്ങാടി അദ്ധ്യക്ഷത വഹിച്ചു. നവോദയ രക്ഷാധികാരി വി കെ റൗഫ്, നവോദയ ജനറൽ സെക്രട്ടറി നവാസ് വെന്പായം, എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ സേതുമാധവൻ മൂത്തേടത്ത് നന്ദി പ്രകാശിപ്പിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ