കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം രൂപികരിച്ചു
Monday, July 24, 2017 6:52 AM IST
കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ (ഗഛഉജഅഗ)വനിതാ വിഭാഗം രൂപികരിച്ചു പ്രസിഡന്‍റ് അനൂപ് സോമന്‍റെ അധ്യക്ഷതയിൽ അബ്ബാസിയ റിഥം ഹാളിൽ കൂടിയ യോഗം പുതിയ വനിതാ വേദി ഭാരവാഹികളായി സിജി പ്രദീപ് (ചെയർപേഴ്സണ്‍), പ്രിൻസി സിബി( വൈസ് ചെയർപേഴ്സണ്‍) എന്നിവരുടെ നേതൃത്വത്തിൽ 12 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. രക്ഷാധികാരി സിബി മാളിയേക്കൽ , അഡ്വൈസറി ബോർഡ് മെന്പർ ബിനോയി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ജിജോ ജേക്കബ് കുര്യൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രഷറർ ജസ്റ്റൻ ജെയിംസ് നന്ദി രേഖപ്പെടുത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ