എൻഎസ്എസ് കുവൈറ്റ് "പൊന്നോണം 2017' ഫ്ളയർ പ്രകാശനം ചെയ്തു
Saturday, July 22, 2017 6:40 AM IST
കുവൈത്ത്: നായർ സർവീസ് സൊസൈറ്റി കുവൈറ്റ് ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് "പൊന്നോണം 2017' ഫ്ളയർ പ്രകാശനം ചെയ്തു. എൻഎസ്എസ് ഉപദേശക സമിതി അംഗം രാജേന്ദ്രപിള്ളയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് വിജയകുമാർ, സെക്രട്ടറി ഗുണപ്രസാദ്, ട്രഷറർ മധു വെട്ടിയാർ, ജനറൽ പ്രോഗ്രാം കണ്‍വീനർ ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. മംഗഫിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഫ്ളയർ പ്രകാശനം ചെയ്തത്.

റിപ്പോർട്ട്: സലിം കോട്ടയിൽ