മില്ലിൽ ഖത്തറീസ് വാട്സ്ആപ് ഗ്രൂപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു
Friday, July 21, 2017 4:25 AM IST
ദോഹ: മില്ലിൽ ഖത്തറീസ് പ്രായോജകരായി മില്ലിൽ ഫാമിലി വാട്സ്ആപ് ഗ്രൂപ്പിൽ ഒരു ദിവസത്തെ മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. രാവിലെ ഏഴു മുതൽ രാത്രി 12 വരെ നൂറോളം അംഗങ്ങൾ പങ്കെടുത്ത മത്സരത്തിൽ സർഫീന അബ്ദുള്ള ഒന്നാം സ്ഥാനവും അന്നാൻ അബ്ദുൾ റഹ്മാൻ രണ്ടാം സ്ഥാനവും അൽത്താഫ് സഫ്ന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്ക് കാഷ് അവാർഡും ഉപഹാരവും ഓഗസ്റ്റ് 12ന് (ശനി) കാസർഗോഡ് നടക്കുന്ന കുടുംബ സംഗമത്തിൽ നൽകുമെന്ന് സംഘാടകരായ എം. അബ്ദുൽ റഹ്മാൻ, എം. ലുഖ്മാനുൽ ഹക്കീം , നുഹ്മാൻ അബ്ദുള്ള , മുനവർ റഹ്മാൻ, മൻസൂർ റഹ്മാൻ എന്നിവർ അറിയിച്ചു