ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ മംഗഫ് യൂണിറ്റിന് പുതിയ നേതൃത്വം
Tuesday, July 18, 2017 6:16 AM IST
കുവൈത്ത്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ മംഗഫ് യൂണിറ്റ് കമ്മിറ്റിക്ക് പുതിയ നേതൃത്വം. മംഗഫ് കെആർഎച്ച് കന്പനിയുടെ ക്യാന്പിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളായി രവീന്ദ്രനാഥൻ മാന്നാർ (പ്രസിഡന്‍റ്), ബി. ഹരി, ജ്യോതിലാൽ (വൈസ് പ്രസിഡന്‍റുമാർ), നിസാർ കുന്നപ്പള്ളി (ജനറൽ സെക്രട്ടറി), മുബാസ് കാസിം, ആവേഷ് ഷാജി (ജോയിന്‍റ് സെക്രട്ടറിമാർ), രമേഷ് ബാബു (ട്രഷർ) എന്നിവരടങ്ങുന്ന 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

അജപാക് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിവിധ ഭാരവാഹികൾ ആശംസകൾ നേർന്നു. അജപാക് ഏറ്റെടുത്തു നടത്തുന്ന പൊതു പരിപാടികൾ വിജയിപ്പിക്കുവാൻ കൂട്ടായി നേതൃത്വം നൽകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ