ഗ്രീൻ ബൗൾ ഹെൽത്ത് ടൂറിസം പ്രവാസി മലയാളികൾക്ക് നേട്ടം ഉറപ്പാക്കി പ്രവർത്തനം വ്യാപിപ്പിക്കുന്നു
Tuesday, July 18, 2017 4:16 AM IST
മസ്കറ്റ്: ഹെൽത്ത് ടൂറിസം മേഖലയിൽ കേരളത്തെ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രീൻ ബൗൾ ഹെൽത്ത് ടൂറിസം ഒമാനിലെ പ്രവാസി മലയാളികൾക്ക് നേട്ടമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു.

ഗുണനിലവാരം പുലർത്തുന്ന ആശുപത്രികൾക്കുള്ള അന്തർദേശീയ അംഗീകരമായ ജെസിഐ അക്രഡിറ്റേഷനും ദേശീയ അംഗീകാരമായ എൻഎബിഎച്ചും നേടിയ ആശുപത്രികളേയും അന്തർദേശീയ വിമാനത്താവളങ്ങളേയും ടൂറിസ്റ്റ് കേന്ദ്രങ്ങളേയും ഏകോപിപ്പിച്ചുള്ള ഗ്രീൻ ബൗൾ ഏകജാലക സംവിധാനത്തിലൂടെ കഴിഞ്ഞ രണ്ടു മാസംകൊണ്ട് നൂറോളം വിദേശികളാണ് കേരളത്തിൽ എത്തിയത്.

ഒമാനിൽ ഗ്രീൻ ബൗളിന്‍റെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ഏകജാലക സംവിധാനത്തിലൂടെ പ്രവാസി മലയാളികൾക്കും പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. വിദഗ്ധ ചികിത്സ ആവശ്യമായി വരുന്ന വിദേശികളായ വ്യക്തികളുടെ മെഡിക്കൽ റിപ്പോർട്ട് ഓണ്‍ലൈൻ പോർട്ടലിലേക്കോ വാട്സ്ആപ് നന്പറിലേക്കോ അയയ്ക്കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്താൽ മതിയാകും. ഇപ്രകാരം ലഭിക്കുന്ന വിവരങ്ങൾ കൊച്ചിയിൽ പ്രവർത്തിക്കുന്ന ഗ്രീൻ ബൗൾ ആസ്ഥാനത്തേക്ക് കൈമാറും. ചികിത്സ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ചുരുങ്ങിയത് നാലു ആശുപത്രികൾക്കെങ്കിലും ഗ്രീൻ ബൗളിൽ നിന്നും വിവരം കൈമാറും. തുടർന്ന് ആശുപത്രികളിൽ നിന്നും ലഭിക്കുന്ന വിദഗ്ധരുടെ മറുപടിയും ചികിത്സക്ക് ഉൾപ്പെടെ ചെലവാകുന്ന തുകയും ബന്ധപ്പെട്ടവർക്ക് സമയ ബന്ധിതമായി കൈമാറും. ഏതു സ്ഥാപനമാണ് ചികിത്സക്ക് തെരഞ്ഞെടുക്കേണ്ടതെന്ന് രോഗിക്ക് തീരുമാനിക്കാം. ഇതിനോടൊപ്പം ഇവയ്ക്ക് യോജിക്കുന്ന ടൂർ പാക്കേജുകളും കൈമാറും.

കേരളത്തിലെത്താനുള്ള വീസ നടപടികൾക്കും അതിഥികളുടെ യാത്ര, താമസം, ചികിത്സ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ഗ്രീൻ ബൗളിന്‍റെ ദ്വിഭാഷാ സഹായിയുടെ മുഴുവൻസമയ സഹായവും ലഭ്യമാക്കും. ഗ്രീൻ ബൗളിലേക്ക് രോഗിയെ റഫർ ചെയ്യുന്ന പ്രവാസികൾക്കും സാന്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതാണ് പദ്ധതി. കൂടുതൽ വിദേശികളെ റഫർ ചെയ്യുന്ന പ്രവാസി മലയാളികൾക്ക് നാട്ടിലേക്കുള്ള വിമാനയാത്ര ഉൾപ്പെടെ നിരവധി പ്രോത്സാഹനവും പദ്ധതി ഉറപ്പു വരുത്തുന്നു. പ്രവാസിക്കാകട്ടെ, തങ്ങളുടെ വിശിഷ്ടാതിഥികളായിത്തന്നെ ഇവരെ സൽക്കരിക്കാനുള്ള അവസരവും ലഭിക്കും. ഇതുവഴി ഈ സാന്പത്തികവർഷം നൂറ് കോടിയുടെ മൊത്ത വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

മേയ്ക്ക് ഇൻ കേരള”യുടെ ഭാഗമാണ് പദ്ധതി. ആസ്റ്റർ മെഡിസിറ്റി, രാജഗിരി ഹോസ്പിറ്റൽ, ലേക്ഷോർ ഹോസ്പിറ്റൽ, കിംസ് ഗ്രൂപ്പുകൾക്കൊപ്പം കേരളത്തിലെ പതിനാല് പ്രമുഖ ആശുപത്രികളും ശാന്തിഗിരി ആയുർവേദ, സിദ്ധ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളും പദ്ധതിയുടെ കീഴിൽ വരുന്നുണ്ട്. ലോക പ്രശസ്ത നേത്രരോഗ വിദഗ്ധൻ ഡോ. ടോണി ഫെർണാണ്ടസ് ആണ് പദ്ധതിയിൽ വിദഗ്ധ ഡോക്ടർമാരുടെ പാനലിനെ നയിക്കുന്നത്.

നിർധനരായ 10 ഒമാനികൾക്ക് കേരളത്തിലെ മുൻനിര ഹോസ്പിറ്റലുകളിലായി സൗജന്യ ആഞ്ജിയോഗ്രാം ചെയ്യുന്ന ഗ്രീൻ ബൗൾ അൽഹയറിയ പദ്ധതിക്കും ഇതോടൊപ്പം തുടക്കമായി. മസ്കറ്റിലിലെ ജീവകാരുണ്യ പ്രവർത്തകനും പ്രവാസി വ്യവസായിയുമായ ഹബീബ് റഹ്മാനാണ് ഗ്രീൻ ബൗൾ അൽഹയറിയയുടെ ഏകോപന ചുമതല.

ഗ്രീൻ ബൗൾ പദ്ധതിയുടെ ലോഗോ പ്രകാശനം ഒമാനിലെ പ്രമുഖ വ്യവസായിയും എംജിഎം, നഥാൻ ഗ്രൂപ്പുകളുടെ ചെയർമാനും കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാൻ പ്രമുഖ ഒമാനി സംരഭകൻ ഹൈത്തം മുഹമ്മദ് അൽജലാനിക്ക് നൽകി നിർവഹിച്ചു.

വിവരങ്ങൾക്ക്: 9744600095 (കേരള) 0096890324098 (ഒമാൻ) ഓണ്‍ലൈൻ പോർട്ടൽ www.greenbowl.in