കേളിയുടെ 76-ാമത് യൂണിറ്റ് ഹോത്തയിൽ
Monday, July 17, 2017 5:46 AM IST
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ 76-ാമത് യൂണിറ്റ് ഹോത്ത നിലവിൽ വന്നു. അൽഖർജ് ഏരിയക്കു കീഴിലെ പതിനൊന്നാമത് യൂണിറ്റാണ് ഹോത്ത.

ജൂലൈ 14ന് ഹോത്തയിൽ ചേർന്ന യോഗത്തിൽ കേളി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം റഫീഖ് പാലത്ത് പുതിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ഹോത്ത പ്രദേശത്തെ പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി നടത്തുന്നതിന് പുതിയ യൂണിറ്റിന്‍റെ രൂപീകരണം സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. കേളി വൈസ് പ്രസിഡന്‍റ് മെഹ്റൂഫ് പൊന്ന്യം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ഏരിയ രക്ഷാധികാരി കണ്‍വീനർ ടി.ജി. ജോസഫ്, ഏരിയ പ്രസിഡന്‍റ് ഗോപാലൻ, കേന്ദ്ര സാംസ്കാരിക വിഭാഗം ചെയർമാൻ സിയാദ് മണ്ണഞ്ചേരി, ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രദീപ് കൊട്ടാരത്തിൽ, ബാലു വേങ്ങേരി, സി.കെ. രാജു, ജയൻ പെരുനാട്, മോഹനൻ, മൻസൂർ, അജിത്, ഹംസ, മണികണ്ഠൻ, രാജമണി, ഡേവിഡ്, ഏരിയ ആക്ടിംഗ് സെക്രട്ടറി രാജൻ പള്ളിത്തടം, നിയുക്ത യൂണിറ്റ് സെക്രട്ടറി റഹീം എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ധനഞ്ജയൻ (പ്രസിഡന്‍റ്), റഹീം (സെക്രട്ടറി), ബൈജു (ട്രഷറർ) എന്നിവരേയും 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ