ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ജനറൽബോഡി യോഗം
Thursday, May 25, 2017 6:49 AM IST
ജിദ്ദ: ജിദ്ദയിലെ മലയാളി സംഘടനകളുടെ പൊതു വേദിയായ ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ജനറൽ ബോഡി യോഗം മേയ് 26 വെള്ളിയാഴ്ച ഷറഫിയ ലക്കി ദർബാർ ഹോട്ടലിൽ നടക്കും. ജുമുഅ നിസ്കാരം കഴിഞ്ഞ ഉടനെ ആരംഭിക്കും. 2017 18 വർഷത്തേക്കുള്ള പ്രവർത്തക സമിതിയെ യോഗത്തിൽ തെരഞ്ഞെടുക്കും. എല്ലാ സംഘടന പ്രതിനിധികളും കൃത്യസമയത്തു തന്നെ എത്തണമെന്ന് ഫോറം ചെയർമാൻ അബ്ബാസ് ചെന്പൻ അറിയിച്ചു.


റിപ്പോർട്ട്: മുസത്ഫ കെ.ടി