ആരാധകർക്ക് ഹരമായി ദുൽഖർ സൽമാൻ മസ്കറ്റിൽ
Wednesday, May 24, 2017 7:41 AM IST
മസ്കറ്റ്: മലയാള സിനിമയിലെ യുവതാരം ദുൽഖർ സൽമാന് മസ്കറ്റിൽ ആരാധകരുടെ വരവേൽപ്.കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ രണ്ടാമത്തെ ഷോറൂമിന്‍റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ദുൽഖർ. അവന്യൂസ് മാളിലെ ഗോൾഡ് സൂക്കിലാണ് പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചത്. ആയിരങ്ങളാണ് പ്രീയ നടനെ കാണാൻ അവന്യൂസ് മാളിൽ എത്തിചേർന്നത്. ആദ്യ വിൽപ്പന ബർക്കയിലെ മജാൻ കാറ്ററിംഗ് സർവീസസിന്‍റെ ചെയർമാൻ സുധാകരനും അദേഹത്തിന്‍റെ ഭാര്യ ദിജി സുധാകരനും നൽകികൊണ്ട് നിർവഹിച്ചു.

സ്വർണ്ണാഭരണത്തിന്‍റെ ആദ്യ വിൽപ്പന പ്രശസ്ഥ സിനിമാ നടി ശ്വേതാ മേനോൻ ജെ.കെ ഫിലിംസിന്‍റെ ജയകുമാർ വള്ളിക്കാവിന് നൽകിക്കൊണ്ടാണ് നിർവഹിച്ചത്. ഒമാനിലെ സാമൂഹിക സാംസ്കാരിക നായക·ാരോടൊപ്പം നടൻ നിയാസ്, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ എന്നിവരും ഉണ്ടായിരുന്നു. ചടങ്ങിന് കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ മാനേജിംഗ് ഡയറക്ടർ ജഗജിത് പ്രഭാകരൻ, ചെയർമാൻ റെയ്ദ് അഹമ്മദ് ബേക്കർ, ഡയറക്ടർ അനുരാജ് സിൻഹ, മാനേജിംഗ് പാർട്ട്ണർ രാജേഷ് ഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി. ഷിലിൻ പൊയ്യാറ, രമ്യ ഡൻസിൽ എന്നിവരായിരുന്നു അവതാരകർ. ഉദ്‌ഘാടനത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഓഫറുകൾ അടുത്ത മാസം വരെ തുടരുമെന്ന് മാനേജിംഗ് ഡയറക്ടർ ജഗജിത് പ്രഭാകരൻ അറിയിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം