ഖുർആൻ പഠിതാക്കളുടെ സംഗമം നടത്തി
Wednesday, May 24, 2017 7:39 AM IST
ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്‍ററിനു കീഴിൽ ജിദ്ദയുടെ വിവിധ ഭാഗങ്ങളിലായി നടന്നുവരുന്ന ഖുർആൻ ക്ലാസ്സുകളിലെ പഠിതാക്കളുടെ സംഗമം ഇസ്ലാഹി സെന്‍റർ ഓഡിറ്റോറിയത്തിൽ നടന്നു. ഇന്ത്യൻ ഇസ്ലാഹി സെന്‍റർ സൗദി നാഷണൽ കമ്മിറ്റി കണ്‍വീനർ അബ്ബാസ് ചെന്പൻ ഉദ്ഘാടനം ചെയ്തു. തജ്വീദ്, ഹിഫ്ള്, പ്രസംഗം തുടങ്ങിയ വിവിധ മത്സരങ്ങൾ സ്ത്രീകൾക്കും പുരുഷന്മാര്‍ക്കും പ്രത്യേകം അരങ്ങേറി.

തെരെഞ്ഞെടുത്ത മത്സരാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന് ഷിഹാബ് സലഫി നേതൃത്വം നൽകി. തുടർന്ന് ’ദുഃഖിക്കരുത്,അല്ലാഹു നമ്മോടൊപ്പമുണ്ട്’എന്ന വിഷയത്തിൽ ബാദുഷ ബാഖവി പ്രഭാഷണം നടത്തി. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്‍ററിന്‍റെ കീഴിൽ നടന്നുവരുന്ന ’ലേണ് ദ ഖുർആൻ’ പരീക്ഷയുടെ പതിനേഴാം ഘട്ടത്തിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയവരായ സബീറ.പി, ബൽക്കീസ് ഒ.പി, താഹിറ, നുബുല.പി, അബ്ദുസ്സലാം പി.കെ എന്നിവർക്കും വിദ്യാർത്ഥികളിൽ മുഴുവൻ മാർക്കും നേടിയ മുൻതസിർ വി.പി, റംസി ഹസൻ, അജ്സൽ അമീൻ എന്നിവർക്കും സംഗമത്തിന്‍റെ ഭാഗമായി നടന്ന മത്സരവിജയികൾക്കും പ്രത്യേകം സമ്മാനങ്ങൾ നൽകി.

ഇന്ത്യൻ എംബസി സ്കൂൾ ചെയർമാൻ ഇഖ്ബാൽ പൊക്കുന്ന് സമ്മാനവിതരണം നടത്തി.അബൂബക്കർ ഫാറൂഖി, മുസ്തഫ ഇരുന്പുഴി,സമീർ സലഫി,അബ്ദുൽ ഗഫൂർ സലഫി,ഹലീമ ടീച്ചർ, ഷരീഫ ടീച്ചർ, സലീന ടീച്ചർ തുടങ്ങിയവർ മൽസരങ്ങളുടെ വിധികർത്താക്കളായിരുന്നു.ദഅവാ വിങ് കണ്‍വീനർ അബ്ദുൽ മജീദ്, ’ലേണ് ദ ഖുർആൻ’ കണ്‍വീനർ ഹസനുൽ ബന്ന,വനിതാ വിങ് സെക്രട്ടറി സൈഫു ടീച്ചർ തുടങ്ങി ഇസ്ലാഹി സെന്‍ററിന്‍റെ മുഴുവൻ ഭാരവാഹികളും വളണ്ടിയർമാരും പരിപാടിക്ക് നേതൃത്വം നൽകി.അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു.നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ഷാജഹാൻ എളങ്കൂർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: മുസത്ഫ കെ.ടി