കെസിസി റാസൽഖൈമ യൂണിറ്റ് ഉദ്ഘാടനം
Wednesday, May 24, 2017 7:14 AM IST
ദുബായ്: കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരളാ കൗണ്‍സിൽ ഓഫ് ചർച്ചസ് (കെസിസി) റാസൽഖൈമ യൂണിറ്റിന്‍റെ ഉദ്ഘാടനം മേയ് 26 വെള്ളി വൈകിട്ട് ഏഴിന് റാസൽഖൈമ സെൻറ് ഗ്രീഗോറിയോസ് യാക്കോബായ ദേവാലയത്തിൽ നടക്കും. കെസിസി പ്രസിഡന്‍റ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം നിർവ്വഹിക്കും. ഫാ. ഐപ്പ് പി. അലക്സ് അധ്യക്ഷത വഹിക്കും.

കെസിസി ഗൾഫ് സോണ്‍ പ്രസിഡന്‍റ് ഫാ. ഷാജി മാത്യൂസ് , കെസിസി ഗൾഫ് സോണ്‍ സെക്രട്ടറി ജോബി ജോഷ്വാ, ട്രഷറർ സോളമൻ ഡേവിഡ്, റവ. വർഗീസ് മാത്യു, റവ. ടി.സി. ചെറിയാൻ എന്നിവർ പ്രസംഗിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി കെസിസി കോർഡിനേറ്റർ ഡെജി പൗലോസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 050 522 08 17

റിപ്പോർട്ട്: അനിൽ അബുദാബി