ഇ. അഹമ്മദ് സ്മാരക ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റ്: സംഘാടക സമിതി രൂപീകരിച്ചു
Wednesday, May 24, 2017 7:12 AM IST
റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒന്നാമത് ഇ.അഹമ്മദ് സ്മാരക ഇന്റര്‍നാഷണല്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റിന്‍റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു .ജൂണ്‍ ആദ്യവാരത്തിലാരംഭിക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയെ കൂടാതെ ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള നാനൂറോളം ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണ്ണമെന്‍റിന്‍റെ വിജയത്തിനായി 301 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.

അഷ്‌റഫ് വേങ്ങാട്ട്, വി.കെ.മുഹമ്മദ്, സി.പി.മുസ്തഫ, അനില്‍ മധുസൂദനന്‍ (സിന്മാര്‍ ഗ്രൂപ്പ്), ഷാജി അരിപ്ര (സഫാ മക്ക), അഹമ്മദ് കോയ ഫ്‌ളീരിയ ഗ്രൂപ്പ്), ഫൈസല്‍ വടകര (അല്‍ മദീന), വി.എം. അഷ്‌റഫ് (ന്യൂ സഫാ മക്ക), റോയല്‍ മുസ്തഫ (റോയല്‍ ട്രാവല്‍സ്), ഷഹീര്‍ഷാ (മലബാര്‍ ടേസ്റ്റ്), കെ.കെ.കോയാമു ഹാജി, എസ്.വി.അര്‍ഷുല്‍ അഹമ്മദ്, എം.മൊയ്തീന്‍ കോയ, യു.പി. മുസ്തഫ, റഷീദ് മണ്ണാര്‍ക്കാട്, ജലീല്‍ തിരൂര്‍, അബ്ദുസമദ് കൊടിഞ്ഞി, ഷുഹൈബ് പനങ്ങാങ്ങര എന്നിവര്‍ മുഖ്യരക്ഷാധികാരികളും സെന്‍ട്രല്‍ കമ്മിറ്റി സഹഭാരവാഹികള്‍, ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവര്‍ രക്ഷാധികാരികളുമായ സംഘാടക സമിതിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ നിയാസ് ഉമര്‍ (ഓവര്‍ ഓള്‍ ചീഫ്), ജോജോ വര്‍ഗ്ഗീസ് (ടെക്‌നിക്കല്‍ ഡയറക്ടര്‍), ഷാഹിദ് മാസ്റ്റര്‍ മക്കരപ്പറമ്പ് (ചെയര്‍മാന്‍), സത്താര്‍ താമരത്ത് (ജനറല്‍ കണ്‍വീനര്‍), ലത്തീഫ് മാവൂര്‍, ഷൗക്കത്ത് കടമ്പോട്ട് (വൈസ് ചെയര്‍മാന്‍), സഫീര്‍ പറവണ്ണ, ഷഫീഖ് കൂടാളി (കണ്‍വീനര്‍), അബ്ദുറഹ്മാന്‍ ഫറോക്ക് (ട്രഷറര്‍) സി.കെ ഹംസക്കോയ (കോഓര്‍ഡിനേറ്റര്‍), വളണ്ടിയര്‍: കബീര്‍ വൈലത്തൂര്‍ (ക്യാപ്റ്റന്‍), റഫീഖ് പൂപ്പാല, സാലി അമ്മിനിക്കാട് (വൈസ് ക്യാപ്റ്റന്‍), പബ്ലിസിറ്റി: നൂറുദ്ദീന്‍ കൊട്ടിയം (ചെയര്‍മാന്‍), ജാഫര്‍ സാദിഖ് പുത്തൂര്‍മഠം (കണ്‍വീനര്‍), ബഷീര്‍ വല്ലാഞ്ചിറ, സലീം മുണ്ടോടന്‍, ഒ.ടി.നൗഷാദ്, അന്‍ഷാദ് തൃശ്ശൂര്‍, അലിക്കുട്ടി കൂട്ടായി, നൗഫല്‍ താനൂര്‍, (ജോ.കണ്‍വീനര്‍), ഫുഡ് ആന്റ് റിഫ്രഷ്‌മെന്റ്: ഇസ്മായില്‍ കാരോളം (ചെയര്‍മാന്‍), നൗഷാദ് ചാക്കീരി (കണ്‍വീനര്‍), റഫീഖ് കൂളിവയല്‍, ഷൗക്കത്ത് മക്കരപ്പറമ്പ്, നാസര്‍ മംഗലത്ത്, ഫസല്‍ പൊന്നാനി, അഫ്‌സല്‍ മങ്കട (ജോ.കണ്‍വീനര്‍),ഡെസ്‌ക് മാനേജ്‌മെന്റ്: സുബൈര്‍ അരിമ്പ്ര (ചെയര്‍മാന്‍), കെ.ടി.അബൂബക്കര്‍ പൊന്നാനി (കണ്‍വീനര്‍) ഷാഫി കരുവാരകുണ്ട്, ഹംസത്ത് അലി പനങ്ങാങ്ങര, ഷാഫി ചിട്ടതപ്പാറ, ഷംസു പെരുമ്പട്ട, മൊയ്തുട്ടി കോട്ടക്കല്‍, നവാസ് വെങ്കിട്ട, കുട്ടിമാന്‍, യൂനുസ് തോട്ടത്തില്‍ (ജോ.കണ്‍വീനര്‍), ഫിനാന്‍സ് : മാമുക്കോയ പാലക്കാട് (ചെയര്‍മാന്‍), ഷംസു പൊന്നാനി (കണ്‍വീനര്‍) ഫൈസല്‍ ചേളാരി, കെ.സി.ലത്തീഫ് (ജോ.കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍.

എക്‌സിറ്റ് 30ലെ സിന്മാര്‍ ബാഡ്മിന്‍റണ്‍ ക്ലബിന്‍റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റ് ജൂണ്‍ 1,2,8,9,15,16 തിയതികളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് നടക്കുക.രാത്രി 9.30 മുതല്‍ പുലര്‍ച്ചെ 3 വരെയാണ് സമയം. പ്രീമിയര്‍, ചാമ്പ്യന്‍ഷിപ്പ്, ഫ്‌ളൈറ്റ്, 1,2,3,4,5,6 എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരക്രമം രൂപപ്പെടുത്തിയിരിക്കുന്നത്. വിജയികള്‍ക്ക് ട്രോഫിയും പ്രൈസ്മണിയും സമ്മാനമായി നല്‍കും.കേരളത്തിലുടനീളം സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍ കോളേജുകളും കേന്ദ്രീകരിച്ച് നിര്‍ധനരായ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും, താമസ സൗകര്യവും ഡയാലിസിസുമടക്കമുള്ള സേവനങ്ങള്‍ ചെയ്തു വരുന്ന സി.എച്ച് സെന്ററുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ധനസമാഹരണത്തിനാണ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 0507559373, 0551834475 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍