ദു​ബാ​യി​ൽ ബ​സ് അ​പ​ക​ടം; ഏ​ഴ് മ​ര​ണം
Tuesday, May 23, 2017 6:55 AM IST
ദു​ബാ​യ്: ദു​ബാ​യി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ മ​രി​ച്ചു. 35 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഓ​ട്ട​ത്തി​നി​ടെ ബ​സി​ന്‍റെ ട​യ​ർ​പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ടം. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് മു​ഹ​മ്മ​ദ് ബി​ൻ സ​യീ​ദ് റോ​ഡി​നും ഷെ​യ്ക്ക് സ​യീ​ദ് റോ​ഡി​നും ഇ​ട​യി​ൽ അ​ൽ ജെ​ലീ​സി​ലാ​യി​രു​ന്നു അ​പ​ക​ടം.

ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് ഡി​വൈ​ഡ​റി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ ശേ​ഷം ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ റാ​ഷി​ദ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വ്യോ​മ​മാ​ർ​ഗം കൊ​ണ്ടു​പോ​യി. ബ​സി​ൽ ഡ്രൈ​വ​റു​ൾ​പ്പെ​ടെ 41 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.