കേരളത്തിൽ ജീവിയ്ക്കുന്നവരേക്കാൾ സാമൂഹ്യപ്രതിബദ്ധത പുലർത്തുന്നവരാണ് പ്രവാസികൾ: വിനയൻ
Tuesday, May 23, 2017 6:52 AM IST
ദമ്മാം: കേരളത്തിൽ സ്ഥിരമായി ജീവിയ്ക്കുന്നവരേക്കാൾ സാമൂഹ്യജീവിതത്തിൽ നിസ്വാർത്ഥതയോടെ ഇടപെടുകയും, മറ്റുള്ളവരെ സഹായിയ്ക്കുകയും ചെയ്യുന്നവരാണ് പ്രവാസികൾ എന്ന സത്യം തിരിച്ചറിയാൻ സൗദിയിലെ ഈ സന്ദർശനം തന്നെ സഹായിച്ചുവെന്ന് പ്രമുഖ സിനിമ സംവിധായകൻ വിനയൻ അഭിപ്രായപ്പെട്ടു. നവയുഗം സാംസ്കാരികവേദിയുടെ ദശവാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കേരളസമൂഹജീവിതത്തിന്‍റെ നിലവാരം ഉയർന്നെങ്കിലും, പരസ്പരസ്നേഹവും, ദയയും, സാമൂഹ്യബോധവും കുറഞ്ഞു വരുന്നതായാണ് കാണുന്നത്. എന്നാൽ സൗദി അറേബ്യയിൽ താൻ കണ്ട, സ്വന്തം പരാധീനതകൾക്കിടയിലും മറ്റുള്ളവർക്കായി അകമഴിഞ്ഞു സഹായങ്ങൾ ചെയ്യുന്ന പ്രവാസി ജീവകാരുണ്യപ്രവർത്തകർ കേരളത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്‍റ് ബെൻസി മോഹൻ.ജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കിഴക്കൻ പ്രവിശ്യയിലെ മുതിർന്ന ജീവകാരുണ്യപ്രവർത്തകൻ ഇ.എം. കബീറിന് വിനയൻ സമ്മാനിച്ചു. ക്യാഷ് പ്രൈസ് നവയുഗം കേന്ദ്രകമ്മിറ്റി അംഗം ഹനീഫ വെളിയംകോട് സമ്മാനിച്ചു.

കിഴക്കൻ മേഖലയിലെ പ്രമുഖ പത്രപ്രവർത്തകരായ ഹബീബ് ഏലംകുളം, അനിൽ കുറിച്ചിമുട്ടം, സുബൈർ ഉദിനൂർ, ചെറിയാൻ കിടങ്ങന്നൂർ, അഷ്റഫ് ആളത്ത്, പി.ടി അലവി, എം. എം. നയീം, സാജിദ് ആറാട്ടുപുഴ, മുജീബ് കളത്തിൽ, സൈഫ് വേളമാനൂര്, അർഷദ് അലി, മുഹമ്മദ് ഷെരീഫ്, അബ്ദുൾ അലി കളത്തിങ്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വിനയനുള്ള നവയുഗത്തിന്‍റെ ഉപഹാരം കോബാർ മേഖല സെക്രെട്ടറി അരുണ്‍ ചാത്തന്നൂർ കൈമാറി. നവയുഗം പത്താം വാർഷികം ലോഗോ ഡിസൈൻ മത്സരവിജയി അനീഷ് ചെറുതാഴത്തിനും, നവയുഗം നടത്തിയ ലക്കി ഡ്രോയിൽ വിജയികളായവർക്കും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ,സാംസ്കാരികമേഖലകളിലെ പ്രമുഖരുടെ സാന്നിദ്ധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി.
||
നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ സ്വാഗതം പറഞ്ഞു. നവയുഗം ദമ്മാം മേഖല പ്രസിഡന്‍റ് അരുണ്‍ നൂറനാട് എ.ബി.ബർദ്ദാൻ അനുസ്മരണം നടത്തി. അവാർഡ് ജേതാവ് ഇ.എം.കബീർ, നവയുഗം രക്ഷാധികാരി ഉണ്ണി പൂച്ചെടിയൽ, ജീവകാരുണ്യവിഭാഗം കണ്‍വീനർ ഷാജി മതിലകം, ജോയിന്‍റ് സെക്രെട്ടറി ഹുസൈൻ കുന്നിക്കോട്, വനിതാവേദി നേതാവ് മീനു അരുണ്‍, പ്രവാസി സംഘടനാനേതാക്കളായ പവനൻ (നവോദയ), ബിജു കല്ലുമല (ഒ.ഐ.സി.സി), അലിക്കുട്ടി ഒളവട്ടൂർ (കെ.എം.സി.സി), നൗഷാദ് മൊയ്തു (നവയുഗം ജുബൈൽ), സുരേഷ് ഭാരതി (തമിഴ്!നാട് അസോസിയേഷൻ) എന്നിവർ സംസാരിച്ചു. നവയുഗം സഹഭാരവാഹികളായ ലീന ഉണ്ണികൃഷ്ണൻ, പ്രിജി കൊല്ലം, രാജീവ് ചവറ, സാജൻ കണിയാപുരം, ജമാൽ വല്യാപ്പള്ളി, ഇന്ത്യൻ എംബസ്സി വോളന്‍റീർ ടീം തലവൻ മിർസ ബൈഗ്, വിവിധ പ്രവാസി സംഘടനാ നേതാക്കൾ, മാധ്യമപ്രവർത്തകർ, ജീവകാരുണ്യപ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നവയുഗം കേന്ദ്രകമ്മിറ്റിയംഗം ഗോപകുമാർ നന്ദി പറഞ്ഞു.

ചടങ്ങുകൾക്ക് നവയുഗം നേതാക്കളായ ശ്രീകുമാർ വെള്ളല്ലൂർ, സുമി ശ്രീലാൽ, മണിക്കുട്ടൻ, അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണികൃഷ്ണൻ, ഷാജി അടൂർ, സനു മഠത്തിൽ, രാജേഷ് ചടയമംഗലം, മിനി ഷാജി, ഖദീജ ഹബീബ്, ലീന ഷാജി, രഞ്ജി കണ്ണാട്ട്, റെജി സാമുവൽ, സക്കീർ ഹുസൈൻ, മുനീർ ഖാൻ, സുജ റോയ്, അൻവർ ആലപ്പുഴ, സഹീർഷാ, ബിനുകുഞ്ഞു, അഷറഫ് തലശ്ശേരി, ശ്രീലാൽ, കുഞ്ഞുമോൻ കുഞ്ഞച്ചൻ, മാധവ് കെ വാസുദേവ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം