സുവിശേഷ പ്രഭാഷണവും സംഗീത വിരുന്നും
Tuesday, May 23, 2017 6:30 AM IST
ദുബായ്: ഷാർജ ബിലീവേഴ്സ് ബ്രദറണ്‍ അസംബ്ലിയുടെയും യെംഗ് മെൻ ഇവാഞ്ചലിക്കൽ ഫെലോഷിപ്പിന്‍റെയും ആഭിമുഖ്യത്തിൽ 2017 മേയ് 25, 26 തീയതികളിൽ ഷാർജ യൂണിയൻ ചർച്ചിൽ സുവിശേഷ പ്രഭാഷണവും സംഗീത വിരുന്നും നടക്കുന്നു. വൈകിട്ട് ഏഴു മുതൽ പത്തു വരെ നടക്കുന്ന യോഗത്തിൽ സുവിശേഷ പ്രഭാഷകൻ ജോണ്‍.പി.തോമസ് (എറണാകുളം) മുഖ്യപ്രഭാഷണം നടത്തുന്നതാണ് . ്രെകെസ്തവ ഗായകരായ മാത്യു ജോണ്‍, കോട്ടയം ജോണ്‍സണ്‍ പീറ്റർ പെരുന്പാവൂർ എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: ഷാജി മാത്യു (0506312165), ജോണ്‍സണ്‍ . ബി.റ്റി (050 6790316 ) എന്നിവരെ ബന്ധപ്പെടുക.

റിപ്പോർട്ട്: റോജിൻ പൈനുമൂട്