പഠന ക്ലാസ് സംഘടിപ്പിച്ചു
Tuesday, May 23, 2017 6:26 AM IST
ജിദ്ദ: മാസ് തബുക്കിന്‍റെ ആഭിമുഖ്യത്തിൽ കേരള സർക്കാർ പ്രവാസികൾക്കുവേണ്ടി നടപ്പിലാക്കി വരുന്ന നോർക്ക പ്രവാസി ക്ഷേമനിധി പഠന ക്ലാസ് സംഘടിപ്പിച്ചു. ഡോ ആസിഫ് പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തുസംസാരിച്ചു.

ഡോ. മുബാറക് സാനി പഠനക്ലാസ്സ് നടത്തി. പ്രവാസി ക്ഷേമനിധിയിൽ ചേർന്നാലുള്ള നേട്ടങ്ങളെക്കുറിച്ചും അതിന്‍റെ നടപടികളെ കുറിച്ചും വിശദമായി സ്ലൈസ് ഷോയിലൂടെ വിവരിച്ചു. മാസ് പ്രസിഡന്‍റ് മാത്യു തോമസ് നെല്ലുവേലിൽ അധ്യക്ഷനായിരുന്നു.

സമൂഹത്തിലെ വിവിധ സംഘടനകളിൽനിന്നുള്ള പ്രതിനിധികളായ കെ. പിമുഹമ്മദ് കൊടുവള്ളി(കഐം സിസി സെക്രട്ടറി), ലാലു ശൂരനാട് (ഒഐസിസി ജനറൽ സെക്രട്ടറി ), സിറാജ്കാരിവേലി (സിസിബ്ള്യു ചെയർമാൻ) ഉമ്മർ മാസ്റ്റർ (ഐസിഫ് ), ഷാബുഹബീബ്( ഇന്‍റർ്നാഷണാൽ ഇന്ത്യൻ സ്കൂൾ മാനേജിംഗ് കമ്മിറ്റി മെന്പർ), ഷറഫുദ്ദീൻ സുബൈർ (തനിമ), നവാസ്, (തനിമ) തുടങ്ങിയ പ്രമുഖർ സംസാരിച്ചു. നോർക്ക തിരിച്ചറിയൽ കാർഡിന്‍റെ ഉദ്ഘാടനം ഹംസ ചെമിനിക്കര നിർവഹിച്ചു. നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡിനെക്കുറിച്ചുള്ള വിശദീകരണം മാസ് സെക്രട്ടറി ഫൈസൽ നിലമേൽ നൽകി. മാസ്സ് രക്ഷാധികാരിപ്രദീപ് കുമാറും സ്വാഗതവും മാസ്സ്എക്സിക്യൂട്ടീവ് മെന്പർ നജീവ് ഹക്കിമ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: മുസത്ഫ കെ.ടി