യുഎഇ സിഎസ്ഐ ക്വയർ ഫെസ്റ്റിവൽ
Wednesday, April 19, 2017 5:40 AM IST
ദുബായ്: സിഎസ്ഐ ഇടവകയുടെ ആഭിമുഖ്യത്തിൽ പതിനാറാമത് യുഎഇ സിഎസ്ഐ ക്വയർ ഫെസ്റ്റ് ഏപ്രിൽ 22ന് (ശനി) നടക്കും. വൈകുന്നേരം ഏഴു മുതൽ ദുബായ് ഹോളി ട്രിനിറ്റി ദേവാലയത്തിലാണ് ഫെസ്റ്റ്. അബുദാബി, ഷാർജ, അൽ ഐൻ, ജബൽ അലി, ദുബായ് എന്നീ ഇടവകകളിൽനിന്നുള്ള 250ൽപരം ഗായകസംഘാംഗങ്ങൾ പങ്കെടുക്കും.

മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫന്യോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരിക്കും.

വിവരങ്ങൾക്ക്: ജോർജ് കുരുവിള (കണ്‍വീനർ) 055 5494310, റവ. പ്രവീണ്‍ ജോർജ് ചാക്കോ (വികാരി) 04 3372111.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള