കല കുവൈറ്റ് ബാലകലാമേള 2017: രജിസ്ട്രേഷൻ ഏപ്രിൽ 28ന് അവസാനിക്കും
Tuesday, April 18, 2017 5:47 AM IST
കുവൈത്ത് സിറ്റി: ഈ വർഷത്തെ കല കുവൈറ്റ് ബിഇസി എക്സ്ചേഞ്ച് ബാലകലാമേളയിലെ മത്സരാർഥികൾക്കായുള്ള രജിസ്ട്രേഷൻ ഏപ്രിൽ 28 ന് അവസാനിക്കാനിരിക്കെ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ വെള്ളിയാഴ്ചക്കു മുന്പായി www.kalakuwait.com എന്ന വെബ്സൈറ്റ് മുഖേന പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

മേയ് അഞ്ചിന് (വെള്ളി) അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കുന്ന പരിപാടിയിൽ കുവൈത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ മാറ്റുരക്കുന്ന മത്സരങ്ങൾ അരങ്ങേറും. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ്, പ്രച്ഛന്ന വേഷം, കവിതാപാരായണം, പ്രസംഗം, ശാസ്ത്രീയ സംഗീതം, ലളിതഗഗാനം, മോണോആക്ട് തുടങ്ങിയ സ്റ്റേജിനങ്ങൾക്ക് പുറമെ രചനാ മത്സരങ്ങളും മേളയുടെ ഭാഗമായിരിക്കും.

ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന സ്കൂളിന് എവർ റോളിംഗ് ട്രോഫിയും കലാതിലകം, കലാ പ്രതിഭ എന്നിവ നേടുന്നവർക്ക് സ്വർണ മെഡലും സമ്മാനിക്കും. വിജയികൾക്കുള്ള സമ്മാനദാനം മേയ് 19ന് നടക്കുന്ന കല കുവൈറ്റ് മെഗാ പരിപാടിയായ മയൂഖം 2017ൽ സമ്മാനിക്കും.

വിവരങ്ങൾക്ക്: 66015200, 97262978, 60778686, 96639664, 50292779, 24317875.

റിപ്പോർട്ട്: സലിം കോട്ടയിൽ