ദുബായ് വിമാനത്താവളത്തിൽ ആലിപ്പഴവർഷം; സർവീസുകൾ തടസപ്പെട്ടു
Sunday, March 26, 2017 11:53 PM IST
ദു​​ബാ​​യ്: ആലിപ്പഴ വർഷത്തെ യും മോ​​ശം കാ​​ലാ​​വ​​സ്ഥ​​യെ​യും തു​​ട​​ർ​​ന്ന് ദു​​ബാ​​യ് അ​​ന്താ​​രാഷ്‌ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ സ​​ർ​​വീ​​സു​​ക​​ൾ ത​​ട​​സ​​പ്പെ​​ട്ടു. ക​​ന​​ത്ത മ​​ഴ​​യും മ​​ഞ്ഞു​​വീ​​ഴ്ച​​യും കാ​​ര​​ണം വെ​​ള്ളി​​യാ​​ഴ്ച 15 വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ വ​​ഴി തി​​രി​​ച്ചു​​വി​​ടു​​ക​​യും നി​​ര​​വ​​ധി സ​​ർ​​വീ​​സു​​ക​​ൾ വൈ​​കു​​ക​​യും ചെ​​യ്ത​​താ​​യി വി​​മാ​​ന​​ത്താ​​വ​​ള വ​​ക്താ​​വ് വ്യ​​ക്ത​​മാ​​ക്കി. ദു​​ബാ​​യ് എ​​യ​​ർ​​പോ​​ർ​​ട്ട് പ​​രി​​സ​​ര​​ത്തെ ആ​​ലി​​പ്പ​​ഴ വ​​ർ​​ഷം ദീ​​ർ​​ഘ​​നേ​​രം നീ​​ണ്ടു​​നി​​ന്നു. മ​​ഴ തു​​ട​​രു​​ക​​യാ​​ണെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

ക​​ന​​ത്ത മ​​ഴ​​യെത്തുട​​ർ​​ന്ന് വ്യാ​​ഴാ​​ഴ്ച മു​​ത​​ൽ ഞാ​​യ​​റാ​​ഴ്ച​​വ​​രെ ദു​​ബാ​​യി​​ൽ 1500ല​​ധി​​കം വാ​​ഹ​​നാ​​പ​​ക​​ട​​ങ്ങ​​ൾ ഉ​​ണ്ടാ​​യ​​താ​​യും വ​​ലി​​യ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​നു കാ​​ര​​ണ​​മാ​​യ​​താ​​യും ദു​​ബാ​​യ് പോ​​ലീ​​സ് അ​​റി​​യി​​ച്ചു. റോ​​ഡു​​ക​​ൾ വെ​​ള്ള​​ക്കെ​​ട്ടി​​ലാ​​യ​​തി​​നാ​​ൽ ഗ​​താ​​ഗ​​തം മ​​ന്ദ​​ഗ​​തി​​യി​​ലാ​​യി. റോ​​ഡു​​ക​​ളി​​ലെ വെ​​ള്ള​​ക്കെ​​ട്ടു​​ക​​ൾ ഒ​​ഴി​​വാ​​ക്കാ​​നു​​ള്ള ക​​ഠി​​ന പ്ര​​യ​​ത്ന​​ത്തി​​ലാ​​ണ് അ​​ധി​​കൃ​​ത​​ർ.
മ​​ഴ​​യ​​ത്ത് വാ​​ഹ​​ന​​മോ​​ടി​​ക്കു​​ന്ന​​വ​​ർ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. സൗ​​ദി, ഖ​​ത്ത​​ർ, ഒ​​മാ​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും മ​​ഴ വ​​ള​​രെ ശ​​ക്ത​​മാ​​ണ്.