കുവൈത്ത് കെഎംസിസി ബിസിനസ് മീറ്റ് സംഘടിപ്പിച്ചു
Sunday, March 26, 2017 3:13 AM IST
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി, സിഎച്ച് സെന്‍ററിന്‍റെ ധനശേഖരണാർത്ഥം സിഎച്ച് സെന്‍റർ വിംഗിന്‍റെ നേതൃത്വത്തിൽ ന്ധഎയിംസ് ആന്‍റ് ഒബ്ജക്ടീവ്സ് ഓഫ് സി.എച്ച് സെന്‍റർ’ എന്ന ശീർഷകത്തിൽ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. കുവൈത്ത് കോണ്ടിനെന്‍റൽ ഹോട്ടലിൽ നടന്ന മീറ്റ്
സിഎച്ച് സെന്‍റിന്‍റെ ചെയർമാൻ ഇ.ടി. മുഹമ്മദ് ബഷീർ എംപി പരിപാടി ഉദ്ഘാടനം ചെയ്തു.
സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ, കുവൈത്ത് കെ.എം.സി.സി. പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹിമാൻ പ്രസംഗിച്ചു. കുവൈത്ത് കഐംസിസി മുൻ പ്രസിഡന്‍റും പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടറുമായ ഷറഫുദീൻ കണ്ണേത്ത് ആമുഖ പ്രഭാഷണം നടത്തി. കവൈത്ത് കെ.എം.സി.സി , സി.എച്ച്. സെന്‍റർ വിംഗ് ചെയർമാനും കേന്ദ്ര വൈസ്.പ്രസിഡന്‍റുമായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത, ട്രഷറർ എം.കെ. അബ്ദുൾ റസാബ് പേരാന്പ്ര , ആർ.സി. സുരേഷ്, പ്രമുഖ കുവൈത്തി വ്യവസായി അഹമ്മദ് അൽ ഒമാനി ആശംസകളർപ്പിച്ചു.പ്രമുഖ കുവൈത്തി വ്യവസായി ബദർ അൽബദർ സംബന്ധിച്ചു.

ഖാലിബ് അൽ മഷ്ഹൂർ തങ്ങൾ, കുവൈത്ത് കെ. എം. സി. സി. കേന്ദ്ര ഭാരവാഹികളായ ഫാറൂഖ് ഹമദാനി, ഇഖ്ബാൽ മാവിലാടം, ഹതീഖ് കൊല്ലം, സലാം ചെട്ടിപ്പടി, സുബൈർ കൊടുവള്ളി, എം. ആർ നാസർ, മറ്റു പ്രവർത്തക സമിതിയംഗങ്ങൾ, സി.എച്ച് സെന്‍റർ ഏരിയ തല ഭാരവാഹികൾ, കുവൈത്തിലെ ബിസ്സിനസ് പ്രമുഖരായ അബ്ദുൾ ഖാലിഖ് , അഫ്സൽ മലബാർ, എഞ്ചി. ഉസ്മാൻ കോയ, ഹവാസ് (ഝ 7 ഗ്രൂപ്പ് ), ഡോ. നജീബ്, രാജഗോപാൽ , സാദിഖലി എ.കെ., എം. സി. നിസാർ, പി.കെ. അഹ്മദ് രാജധാനി, റാഫി (കഐഫ്എച്ച്.), മജീദ് ബി.കെ., ഹമീദ് അൽ ബേക്, മുഹമ്മദലി അൽ ബേക്ക്, സി.കെ. നജീബ് സംബന്ധിച്ചു. സി.എച്ച്.സെന്‍ററിന്‍റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോ പ്രദർശനവും നടന്നു. സി.എച്ച് സെന്‍റർ വിംഗ് ജനറൽ കണ്‍വീനർ ഹംസ കരിങ്കപ്പാറ സ്വാഗതവും കണ്‍വീനർ അഷ്റഫ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ