തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് എംബസി സന്ദർശനം
Sunday, March 26, 2017 3:09 AM IST
കുവൈത്ത്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്തിന്‍റെ 2017 പ്രവർത്തന വർഷത്തിലെ പുതിയ ഭാരവാഹികൾ കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സുനിൽ ജയിനെ സന്ദർശിച്ചു. 22 മാർച്ച് ബുധനാഴ്ച ഇന്ത്യൻ എംബസിയിൽ ആയിരുന്നു കൂടിക്കാഴ്ച. സംഘടനയുടെ കല സാംസ്കാരിക പ്രവർത്തനങ്ങളെകുറിച്ചും പ്രേത്യേകിച്ചു കൂടുതൽ ഉൗന്നൽ നൽകുന്ന സാമൂഹിക പ്രവർത്തനങ്ങളെ കുറിച്ചും അസോസിയേഷൻ പ്രസിഡന്‍റ് ജീവ്സ് എരിഞ്ഞെരിയുടെ നേതൃത്വത്തിലുള്ള സംഘം അംബാസിഡറെ ധരിപ്പിച്ചു .

തൃശൂർ അസോസിയേഷന്‍റെ വിവിധ പ്രവർത്തനങ്ങളിൽ തൃപ്തി അറിയിച്ച അംബാസിഡറും അദ്ദേഹത്തിന്‍റെ അണ്ടർ സെക്രട്ടറി കൃഷൻ കുമാർ പഹേലും , പുതിയ ഭാരവാഹികൾക്കു എല്ലാ പിന്തുണയും അറിയിച്ചു. കുവൈറ്റ് ജനതയെ കേരളത്തിലേക്ക് ആകർഷിക്കാൻ ടൂറിസം, ആരോഗ്യം പോലുള്ള മേഖലകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയാൽ അത് കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധം ഉൗഷ്മളമാക്കുവാൻ സഹായിക്കുമെന്ന് അംബാസിഡർ നിർദ്ദേശിച്ചു. കൂടിക്കാഴ്ചയിൽ അസോസിയേഷൻ അംഗങ്ങൾക്കിടയിൽ നടത്തുന്ന പ്രവർത്തനങ്ങൾ സ്തുത്യര്ഹമാണെന്ന് അംബാസിഡർ അഭിപ്രായപ്പെടുകയും, എയ്യക്ക അസോസിയേഷൻ അംഗംങ്ങൾക്കും ആശംസകൾ അർപ്പിക്കുകയും ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ