ബഹറിൻ എസ്കഐസ്എസ്എഫ് പഠന ക്ലാസ് 24ന്
Friday, March 24, 2017 1:43 AM IST
മനാമ: ബഹറിൻ എസ്കഐസ്എസ്എഫ് തൻബീഹ് 2017 എൻലൈറ്റനിംഗ് ജാഗരണ കാന്പയിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ടാംഘട്ട പഠന ക്ലാസ് മാർച്ച് 24ന് (വെള്ളി) ഉമ്മുൽഹസം ഷാദ് ഓഡിറ്റോറിയത്തിൽ നടക്കും.

രാത്രി 8.30ന് ആരംഭിക്കുന്ന ക്ലാസിന് സമസ്ത ബഹറിൻ പ്രസിഡന്‍റ് സയിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ നേതൃത്വം നൽകും. ന്ധഅഖ് ലാഖു ശബാബ്’ എന്ന വിഷയത്തിലാണ് തങ്ങൾ ക്ലാസ് നയിക്കുന്നത്.

ഒരു വർഷം നീണ്ടു നിൽക്കുന്ന കാന്പയിൻ കഴിഞ്ഞ മാസം മുതലാണ് ആരംഭിച്ചത്. മനാമ സമസ്ത ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാണക്കാട് സയിദ് അബാസലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

തുടർന്നുള്ള മാസങ്ങളിൽ ബഹറിനിലുടനീളം വിവിധ ഏരിയകളിലായി വിവിധ വിഷയങ്ങളിൽ പഠന ക്ലാസുകൾ നടക്കും.

വിവരങ്ങൾക്ക്: 97333413570.