ഖത്തർ കെ എംസിസി പ്രതിഷേധിച്ചു
Wednesday, March 22, 2017 5:35 AM IST
ദോഹ: കാസർഗോഡ് പഴയ ചൂരിയിലെ മദ്രസ അധ്യാപകൻ റിയാസ് മൗലവിയെ യാതൊരു പ്രകോപനവുമില്ലാതെ കൊലപ്പെടുത്തിയ സംഭവം അത്യന്തം നിഷ്ഠൂരവും ക്രൂരവുമാണെന്ന് ഖത്തർ കാസർഗോഡ് ജില്ലാ കെ എംസിസി പ്രസിഡന്‍റ് ലുക്മാനുൽ ഹക്കീം, ജനറൽ സെക്രട്ടറി സാദിക്ക് പാക്ക്യാര ട്രഷർ ഷംസുദ്ദീൻ ഉദിനൂർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

സമാധാനം നിലനില്ക്കുന്ന കാസർഗോഡും പരിസര പ്രദേശങ്ങളിലും വീണ്ടും അശാന്തി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇത്തരം സംഘങ്ങളെ സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻമാരെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് കെ എംസിസി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു