വിൻ ബിഗ് വിത്ത് ലുലു വിജയികൾക്ക് സമ്മാനം നൽകി
Tuesday, March 21, 2017 6:13 AM IST
കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീട്ടെയിൽ വ്യാപാരശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ സംഘടിപ്പിച്ച ന്ധവിൻ ബിഗ് വിത്ത് ലുലു’ സമ്മാനപദ്ധതിയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

മാർച്ച് 16ന് ലുലു അൽ റായി ഒൗട്ട് ലെറ്റിൽ നടന്ന പ്രൗഢഗംഭീരമായ സദസിനെ സാക്ഷിനിർത്തി ഫെബ്രുവരി ഒന്നുമുതൽ മാർച്ച് നാലുവരെ കാലയളവിൽ ലുലുവിന്‍റെ എല്ലാ ഷോറൂമുകളിൽനിന്നും ഓരോ അഞ്ചു ദീനാർ പർച്ചേസിനും നൽകിയ സമ്മാനക്കൂപ്പണിൽനിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തിയത്.

205 ലക്കി വിന്നർമാർക്കായി ആകെ 18,000 ദീനാറിന്‍റെ സമ്മാനമാണ് നൽകിയത്. മാർച്ച് എട്ട്, ഒന്പത് തീയതികളിൽ അൽറായി, അൽഖുറൈൻ ഒൗട്ട്ലെറ്റുകളിലാണ് നറുക്കെടുത്തത്. അഞ്ചു പേർക്ക് 600 ദീനാറിന്‍റെ വീതം ഗിഫ്റ്റ് വൗച്ചർ നൽകി. നൂറുപേർക്ക് 100 ദീനാർ വീതവും വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചർ ലഭിച്ചപ്പോൾ 100 പേർ 50 ദീനാറിന്‍റെ ഗിഫ്റ്റ് വൗച്ചറിനും അവകാശികളായി.

റിപ്പോർട്ട്: സലിം കോട്ടയിൽ