സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് ഉല്ലാസ യാത്ര സംഘടിപ്പിച്ചു
Tuesday, March 21, 2017 5:43 AM IST
അബുദാബി: സീറോ മലബാർ സഭയുടെ യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് അബുദാബി ഘടകം ഉല്ലാസ യാത്ര സംഘടിപ്പിച്ചു. ബനിയാസ് അൽ വത്ബ പാർക്കിൽ വെള്ളിയാഴ്ച രാവിലെ മുതൽ നടത്തിയ യാത്രയിൽ കുട്ടികളും കുടുംബങ്ങളും യുവജനങ്ങളുമായി നിരവധി പേർ പങ്കെടുത്തു.

രക്ഷാധികാരി ബിജു മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ജേക്കബ് ചാക്കോ, കോഓർഡിനേറ്റർ ജിബിൻ ഫ്രാൻസിസ്, തോമസ് ആന്‍റോ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ നടത്തി. മത്സരങ്ങളിൽ ജിനോ നേതൃത്വം നൽകിയ ടീം കിരീടം സ്വന്തമാക്കി. ജോജി അലക്സാണ്ടർ, പീറ്റർ ചാക്കോ, ജസ്റ്റിൻ കെ. മാത്യു, ജിന്‍റിൻ പി. ജോസ്, സുനിൽ സെബാസ്റ്റ്യൻ, മിന്‍റു ഏബ്രഹാം തുടങ്ങിയവരും ടീം ക്യാപ്റ്റന്മാരായ ജോർജ് ദേവസ്യ, ആൽഫി, ജിന്േ‍റാ ജയിംസ്, ജിനോ തുടങ്ങിയവർ നേതൃത്വം നൽകി.