പ്രസംഗ മൽസരം നടത്തി
Wednesday, February 22, 2017 10:11 AM IST
ജിദ്ദ: ന്യൂ അൽവുറൂദ് ഇന്‍റർനാഷണൽ സ്കൂൾ ഗാവൽ ക്ലബ് വിദ്യാർഥികൾക്കായി വാർഷിക പ്രസംഗ മൽസരം നടത്തി. കിംഗ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റി കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ഡോ. ലക്ഷ്മണ്‍ സോക്കലിംഗം മത്സരം ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികൾക്ക് നേതൃ പരിശീലനവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവും പ്രസംഗ പരിശീലനവും നൽകുന്നതിനുള്ള ചിട്ടയായ പരിശീലനമാണ് ഗാവൽ ക്ലബ് നൽകുന്നത്. പ്രത്യേകം പരിശീലനം നേടിയ അധ്യാപകരും ടോസ് മാസ്റ്റേഴ്സ് പരിശീല കരുമാണ് അധ്യയന വർഷം മുഴുനീളെയുള്ള നിരന്തരമായ പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്.

സ്കൂളിൽ പ്രാഥമിക തലത്തിൽ നടത്തിയ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികളാണ് ബോയ്സ് സ്കൂളിലും ഗേൾസ് സ്കൂളിലും നടന്ന ഫൈനൽ മത്സരങ്ങളിൽ പങ്കെടുത്തത്. വിധികർത്താക്കളായി ടോസ് മാസ്റ്റേഴ്സ് ഇന്‍റർനാഷണൽ ഡിവിഷൻ ഹെഡ് മുഹമ്മദ് ഇബ്രാഹിം മരിക്കാർ, ഏരിയ ഡയറക്ടർ നിഹ്ത്തുള്ള ലെബേ, അരവിന്ദാക്ഷമേനോൻ, അഷറഫ് അബൂബക്കർ, രാജീവ് നായർ എന്നിവർ സന്നിഹിതരായിരുന്നു. ഡോ. കവിത മുരുസ്വാമി, റാബിയ മുഹ്യുദ്ദീൻ, ശ്രീജ രവീന്ദ്രൻ എന്നിവർ ഗേൾസ് സ്കൂളിൽ വിധികർത്താക്കളായി.

ഇന്‍റർനാഷണൽ സ്പീച്ച് മത്സരത്തിൽ ടി.എം. സിറാജ്, നബീൽ നൗഷാദ്, മുവാസ് അഹമ്മദ് എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. ടേബിൾ ടോപ്പിക് സ്പീച്ച് മത്സരത്തിൽ നബീൽ നൗഷാദ്, മുഹമ്മദ് സയാൻ, എബിൻ ജോ എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്പീച്ച് ഇവാലുവേഷൻ മത്സരത്തിൽ ബജൻ ചന്ദ്, ടി.എം. സിറാജ്, പ്രകാശ് ജയറാം എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഗേൾസ് സ്കൂളിൽ നടന്ന മത്സരങ്ങളിൽ ആലിയ, നമിത റോബി, സുഹറ സഫർ അബാസ്, നജ് വ ജുഹാന ഫാത്തിമ, സംറീൻ സയീദ, ഹിബ ആമിന എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ സ്വന്തമാക്കി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ