ജിമ്മിജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ്: വിപിഎസ് ഹെൽത്ത് കെയറിനും എൻഎംസി ഹെൽത്ത് കെയറിനും വിജയം
Wednesday, February 22, 2017 8:03 AM IST
അബുദാബി: കെഎസ് സി- യുഎഇ എക്സ്ചേഞ്ച് ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ വിപിഎസ് ഹെൽത്ത് കെയർ ഏകപക്ഷീയമായ രണ്ടു സെറ്റുകൾക്ക് ഒണ്‍ലി ഫ്രഷ് ദുബായിയെ പരാജയപ്പെടുത്തി. (സ്കോർ 25-17, 25-23). രണ്ടാമത്തെ മത്സരത്തിൽ കനേഡിയൻ ക്ലബ് ദുബായിയെ ഏകപക്ഷീയമായ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി എൻഎംസി ഹെൽത്ത് കെയർ വിജയിച്ചു. (25-17, 25-22).

ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയിൽ എൻഎംസി ഹെൽത്ത്കെയർ ഒണ്‍ലി ഫ്രഷ് ദുബായിയെ നേരിടും. മത്സരം രാത്രി എട്ടിന് ആരംഭിക്കും. പ്രവേശനം സൗജന്യമാണ്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള