അർപ്പൻ കുവൈറ്റ് സാന്പത്തിക സെമിനാർ സംഘടിപ്പിച്ചു
Tuesday, February 21, 2017 7:43 AM IST
കുവൈത്ത്: അർപ്പൻ കുവൈറ്റ് സാന്പത്തിക സെമിനാർ സംഘടിപ്പിച്ചു. ഫെബ്രുവരി 17ന് ബഹറിൻ എക്സ്ചേഞ്ചിന്‍റെ സഹകരണത്തോടെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന സെമിനാർ ഇന്ത്യൻ എംബസി കൊമേർഷ്യൽ അറ്റാഷെ ബി.എസ്. ബിഷ്ടും ഉപദേശക സമിതി അധ്യക്ഷൻ പി.എ. മേനോനും ചേർന്ന് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്‍റ് കെ.പി. സുരേഷ് അധ്യക്ഷത വഹിച്ചു. കുവൈത്തിൽ അർപ്പണ്‍ ചെയ്യാനുദ്ദേശിക്കുന്ന സാമൂഹിക അവബോധന സെമിനാറുകൾ സൗജന്യമായാണ് സംഘടിപ്പിക്കുന്നത്. ഇത്തരം സെമിനാറുകൾ ജനങ്ങൾക്ക് പ്രായോഗികമായി എങ്ങനെ ഉപയോഗിക്കാം എന്ന രീതിയിലുള്ള പരിശീലന സെഷൻ ആയിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇത്തരം സെമിനാറുകൾ അർപ്പണ്‍ ഇനിയും പ്ലാൻ ചെയ്തിട്ടുണ്ട്. അതിലേക്കായി വിദക്തരുടെ ടീം പദ്ധതി തയാറാക്കുന്നുണ്ടെന്നും വരും മാസങ്ങളിൽ ഹെൽത്ത്, സുരക്ഷാ, കുട്ടികളുടെ വിദ്യാഭ്യാസം, സാന്പത്തിക പുരോഗതി തുടങ്ങിയ വിഷയങ്ങളിൽ പരിശീലന സെഷനുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്‍റ് മഹാദേവൻ സെമിനാർ നിയന്ത്രിച്ചു. സുബ്ബരാമൻ കൃഷ്ണൻ ബജറ്റ് 2017 നെ വിശകലനം നടത്തി. സനൂപ് ഉണ്ണി, ദേവേഷ് കുമാർ, പ്രവീണ്‍ കുമാർ, രാജീവ് സഖുജ, കൃഷ്ണ നാഗരാജൻ എന്നിവർ നിക്ഷേപം നടത്താവുന്ന വിവിധ മേഖലകളെ കുറിച്ച് വിശദമായി സംസാരിച്ചു. സെമിനാറിൽ പങ്കെടുത്തവർക്ക് ചോദ്യോത്തര സമയവും അനുവദിച്ചു. ക്ലാസ് എടുത്തുവർക്ക് മൊമെന്േ‍റാ സമ്മാനിച്ചു. ട്രഷറർ എസ്.പി. ഗണേഷ് പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ