നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റിന് പുതിയ നേതൃത്വം
Tuesday, February 21, 2017 7:23 AM IST
അൽ കോബാർ: താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്കായുള്ള പെൻഷൻ പദ്ധതിയായ ന്ധമഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന’ നിർത്തലാക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്‍റെ നീക്കം ഉപേക്ഷിക്കണമെന്ന് നവയുഗം സാംസ്കാരികവേദി റാക്ക ഈസ്റ്റ് യൂണിറ്റ് കണ്‍വൻഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു.

പെൻഷൻ പദ്ധതിക്ക് വേണ്ടത്ര അപേക്ഷകരില്ലെന്ന ന്യായം പറഞ്ഞാണ് മുൻ യുപിഎ സർക്കാർ കൊണ്ടു വന്ന ഈ പദ്ധതി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എന്നാൽ വേണ്ടത്ര പ്രചാരണമോ, ബോധവത്കരണമോ കേന്ദ്രസർക്കാർ നടത്താത്തതിനാലാണ് പദ്ധതിയിൽ അംഗമായി ചേർന്നവർ കുറവായി പോയത്. പദ്ധതിയിൽ കുടുതൽ അംഗങ്ങളെ ചേർക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനു പകരം, പദ്ധതി തന്നെ ഇല്ലായ്മ ചെയ്യുന്നത് സാധാരണ പ്രവാസികളോട് കേന്ദ്രസർക്കാർ ചെയ്യുന്ന കടുത്ത വഞ്ചനയാണ്. പ്രവാസികാര്യവകുപ്പ് ഇല്ലായ്മ ചെയ്തതുപോലെ, പ്രവാസികളുടെ ഓരോ അവകാശങ്ങളും എടുത്തു കളയാനാണ് സർക്കാരിന്‍റെ ഉദ്ദേശമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം പ്രവാസികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റ് കണ്‍വൻഷൻ പ്രമേയം ആഹ്വാനം ചെയ്തു.

കണ്‍വൻഷൻ നവയുഗം കേന്ദ്രകമ്മിറ്റി മീഡിയ കണ്‍വീനർ ജി. ബെൻസി മോഹൻ ഉദ്ഘാടനം ചെയ്തു. റെജി സാമുവൽ അധ്യക്ഷത വഹിച്ചു. നവയുഗം അൽകോബാർ മേഖല പ്രസിഡന്‍റ് അരുണ്‍ ചാത്തന്നൂർ, നിജാസ് അലി, രഞ്ജി കെ.രാജു എന്നിവർ പ്രസംഗിച്ചു. ബിജു വർക്കി റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ യൂണിറ്റ് രക്ഷാധികാരിയായി തോമസ് സക്കറിയയെയും പ്രസിഡന്‍റായി കുഞ്ഞുമോൻ കുഞ്ഞച്ചനേയും വൈസ് പ്രസിഡന്‍റുമാരായി ബിനു കുഞ്ചു, വി.എസ്. ശ്രീനാഥ് എന്നിവരെയും, യൂണിറ്റ് സെക്രട്ടറിയായി രഞ്ജി കെ.രാജുവിനെയും ജോയിന്‍റ് സെക്രട്ടറിമാരായി നിജാസ് അലി, അമൽ സേവ്യർ എന്നിവരെയും ട്രഷററായി ടോണി കൊളരിക്കലിനെയും റെജിസാമുവൽ, ബിജു വർക്കി, ഷേഖ് ഫരീക്ക്, ഷഫീക്ക് മുഹമ്മദ്, ബിബോയ് മത്തായി, കെ. ഷമീർ, ഹരീഷ്, കോശി ജോർജ്, ഷിജു മാത്യു, ഷിനു തോത്തൻ, ജിതേഷ്, പ്രവീണ്‍ നന്പ്യാർ, മനോജ് തോമസ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരെഞ്ഞെടുത്തു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം