ബ്രദേഴ്സ് ആട്സ് ക്ലബ് രൂപീകരിച്ചു
Monday, January 23, 2017 10:02 AM IST
റിയാദ്: ബത്ഹ കേന്ദ്രമായി കലാ സാഹിത്യ പ്രവര്ത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ബ്രദേഴ്സ് ആട്സ് ക്ലബ് രൂപീകരിച്ചു.

കലാകാര ന്മാർക്ക് കൂടുതൽ അവസരം കൊടുക്കുക, കഴിവുറ്റ കലാകാര·ാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി രൂപീകരിച്ച ക്ലബിന്‍റെ ആദ്യയോഗം ഹാരിസ് വാവാട് ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറം ബത്ഹ സൗത്ത് ബ്രാഞ്ച് പ്രസിഡന്‍റ് കബീര് കിള്ളിമംഗലം അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറം വെൽഫയർ കോഓർഡിനേറ്റര് മുസ്തഫ ചാവക്കാട്, പയനീര് ക്ലബ് ചീഫ് കോഡിനേറ്റര് ഹുസൈൻ താന്നിമൂട്ടിൽ, ബ്രദ്ഴ്സ് ക്ലബ് കോഓർഡിനേറ്റർ ഹബീബ് റഹ്മാൻ, റസാഖ് പാലക്കാട്, ബഷീര് വെണ്ണക്കോട് സംസാരിച്ചു. യോഗത്തിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.