കുടുംബ സംഗമം നടത്തി
Monday, January 23, 2017 8:15 AM IST
ജിദ്ദ: എടവണ്ണ മഹല്ല് കമ്മിറ്റിയുടെ വാർഷിക കുടുംബ സംഗമവും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും ഹിൽ ടോപ് ഓഡിറ്റോറിയത്തിൽ നടന്നു. യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി സി.പി. അനീസും സാന്പത്തിക റിപ്പോർട്ട് ട്രഷറർ ടി.പി. ഇഖ്ബാൽ മാസ്റ്ററും അവതരിപ്പിച്ചു.

അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളായി സാക്കിർ ഹുസൈൻ മദാരി (പ്രസിഡന്‍റ്), സി.പി. അനീസ് (ജനറൽ സെക്രട്ടറി), റഷാദ് പറന്പൻ (ട്രഷറർ), വൈസ് പ്രസിഡന്‍റുമാരായി ഇഖ്ബാൽ മാസ്റ്റർ, അഹമ്മദ് കുട്ടി എന്നിവരേയും സെക്രട്ടറിമാരായി സാക്കിർ ഖാലൂന്‍റകത്ത്, നൗഷാദ് പത്തായക്കോടൻ എന്നിവരെയും നിർവാഹക സമിതി അംഗങ്ങളായി ബഷീർ ആലുങ്ങൽ, റാഫി മദാരി, സാബു പറന്പൻ, ഷാജിദ് ബാബു, ഷിജു ഹാഫിസ് എരഞ്ഞിക്കൽ, ഷാഫി പുളിക്കൽ, ശരീഫ് ചീമാടൻ, ഷാജിദ് മാട്ടുമ്മൽ, റിയാദ് ഖാൻ കടവത്ത്, ഷൈജു പത്തായക്കോടൻ, ഫൈസൽ കിളുടുക്കി, സജീബ് കള്ളിവളപ്പിൽ എന്നിവരെയും തെരഞ്ഞെടുത്തു.

സാക്കിർ ഹുസൈൻ മദാരി അധ്യക്ഷത വഹിച്ച സംഗമത്തിൽ സഫറുള്ള മദാരി, അബൂട്ടി വലിയപീടികക്കൽ, അബു കടവത്ത്, അബ്ദുൽ റഹ്മാൻ കടവത്ത്, സക്കീർ കാലൂന്‍റകത്ത്, റഷാദ് പറന്പൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഉംറക്ക് വന്നവർക്ക് സ്വീകരണവും നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ